കുവൈത്ത് സിറ്റി: മേഖലയിലെ പ്രമുഖ റീട്ടെയ്ലറായ ലുലു ഹൈപ്പർ മാർക്കറ്റ് ഈ വർഷത്തെ ‘സൂപ്പർ ഫ്രൈഡേ’ വിൽപന ആരംഭിച്ചു. മുഴുവൻ ഔട്ട്ലെറ്റുകളിലും ഈ മാസം 28 വരെ നടക്കുന്ന സൂപ്പർ സെയിലിൽ എല്ലാ വിഭാഗങ്ങളിലുമുള്ള തിരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് 50 ശതമാനം ഫ്ലാറ്റ് കിഴിവ് ലഭിക്കും.
മൊബൈൽ ഫോൺ, ടാബ്ലെറ്റ്, ടി.വി, ലാപ്ടോപ്, ഇലക്ട്രോണിക്സ്, ഐ.ടി ആക്സസറികൾ, ഗെയിമിങ്, ഗൃഹോപകരണങ്ങൾ, ബ്യൂട്ടി ഗാഡ്ജറ്റുകൾ, ഫാഷൻ ഇനങ്ങൾ, പാദരക്ഷകൾ, സുഗന്ധദ്രവ്യങ്ങൾ, കണ്ണട, മേക്കപ്പ്, കളിപ്പാട്ടങ്ങൾ എന്നിവയിൽ അതിശയിപ്പിക്കുന്ന ഓഫറുകൾ സൂപ്പർ സെയിൽ വിൽപനയിൽ ഉൾപ്പെടുന്നു.
പലചരക്കുസാധനങ്ങൾ, ഫ്രഷ് ഭക്ഷണങ്ങൾ, പഴങ്ങളും പച്ചക്കറികളും, മത്സ്യം, മാംസം, ഫ്രോസൺ, പാലുൽപന്നങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വിഭാഗങ്ങളും സൂപ്പർ ഫ്രൈഡേ സെയിലിൽ പ്രത്യേക വിലയിൽ ലഭിക്കും.
24 മണിക്കൂർ സൂപ്പർ സെയിൽ, വൺഡേ വണ്ടേഴ്സ്, പ്രൈസ് മാച്ച് ഗാരന്റി, സൂപ്പർ സേവർ അവേഴ്സ്, 80 ശതമാനം വരെ കിഴിവോടെയുള്ള അർധരാത്രി വിൽപന എന്നിവ പ്രധാന ഹൈലൈറ്റുകളാണ്. കൂടാതെ ഇൻ-സ്റ്റോർ എക്സ്ക്ലൂസിവ് ഡീലുകൾ, മണിക്കൂർ ഓഫറുകൾ, ബിഗ് ബ്രാൻഡ് സെയിൽ, വെള്ളിയാഴ്ച 50 ശതമാനം കിഴിവോടെയുള്ള സൂപ്പർ ഡേ, രാവിലെ ഒമ്പതു മുതൽ 12 വരെ പ്രത്യേക കിഴിവോടെയുള്ള ‘മോണിങ് മാഡ്നെസ്’ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ജനപ്രിയ ഐക്കൺ ബ്രാൻഡ് ഉൽപന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും ഉണ്ട്. ഓൺലൈനിലും ഓഫറുകൾ ലഭ്യമാണ്. തത്സമയ ഡീലുകൾ, സമ്മാനം നേടാനുള്ള സ്പിൻ-ദി-വീൽ, 80 ദീനാറിനോ മുകളിലോ ഷോപ്പിങ് നടത്തുന്നവർക്ക് മിസ്റ്ററി ബോക്സും സൂപ്പർ സമ്മാനവും തുടങ്ങി നിരവധി അവസരങ്ങളും സൂപ്പർ സെയിലിൽ ഒരുക്കിയിട്ടുണ്ട്.
സൗജന്യ ഡെലിവറി, വിപുലീകൃത വാറന്റി, സൗജന്യ ഇൻസ്റ്റലേഷൻ, ഈസി ക്രെഡിറ്റ് ഇൻസ്റ്റാൾമെന്റ് സ്കീമുകൾ, ക്രെഡിറ്റ് കാർഡുകൾ വഴി തൽക്ഷണ കിഴിവുകളോടെ എക്സ്ക്ലൂസിവ് ബാങ്ക് ഓഫറുകൾ എന്നിവയും ലുലു വാഗ്ദാനം ചെയ്യുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു