അ​ർ​ജ​ന്റീ​ന പ്ര​സി​ഡ​ന്‍റി​ന് കു​വൈ​ത്തി​ന്റെ അ​ഭി​ന​ന്ദ​നം

കു​വൈ​ത്ത് സി​റ്റി: അ​ർ​ജ​ന്റീ​ന​യു​ടെ പു​തു​താ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് ഹാ​വി​യ​ർ മി​ലി​ക്ക് കു​വൈ​ത്തി​ന്റെ അ​ഭി​ന​ന്ദ​നം.

അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ ഹാ​വി​യ​ർ മി​ലി​ക്ക് അ​ഭി​ന​ന്ദ​ന​സ​ന്ദേ​ശം അ​യ​ച്ചു. ഹാ​വി​യ​ർ മി​ലി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്ന കു​വൈ​ത്ത് അ​മീ​ർ ആ​യു​രാ​രോ​ഗ്യ​വും നേ​ർ​ന്നു.

കു​വൈ​ത്തും അ​ർ​ജ​ന്റീ​ന​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്റെ കൂ​ടു​ത​ൽ വി​ക​സ​ന​വും ആ​ശം​സി​ച്ചു. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യും പു​തു​താ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റി​ന് ത​ങ്ങ​ളു​ടെ സ​ന്ദേ​ശ​ത്തി​ൽ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു