ഒരു ബസ് കുറച്ചു ദിവസങ്ങളായി നമ്മുടെ ചർച്ചകളിൽ ഒരു പ്രധാന ഇടം പിടിച്ചിരിക്കുകയാണ്.
പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തിയ റോബിൻ ബസിനെ മോട്ടർ വാഹനവകുപ്പ് വഴിനീളെ തടഞ്ഞ് നിർത്തി ഫൈൻ ഇട്ടപ്പോൾ നാട്ടുകാർ മാലയിട്ടു സ്വീകരിച്ചു. നിയമലംഘനം നടത്തിയാണ് ബസ് സർവീസ് നടത്തുന്നതെന്ന് മോട്ടർ വാഹന വകുപ്പ് പറയുന്നു. എന്നാൽ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടാണ് സർവീസ് നടത്തുന്നതെന്നാണ് ബസിന്റെ ഉടമയായ ഗിരീഷ് അവകാശപ്പെടുന്നത്.
https://www.youtube.com/watch?v=rnK7fsrjxgY
ഒരുവശത്ത് റോബിൻ ബസും ബസിനെ പിന്തുണയ്ക്കുന്ന വലിയൊരു ജനക്കൂട്ടവും മറുവശത്താകട്ടെ മോട്ടർ വെഹിക്കിൾ ഡിപാർട്മെന്റും കെഎസ്ആർടിസിയും. റോബിനെ ഒരു കാരണവശാലും റോഡില്‍ ഇറക്കില്ലെന്ന വാശിയില്‍ ആണോ ഇവർക്ക്?
റോബിൻ ബസിന് ബോർഡ് വച്ച് നിശ്ചിത സ്ഥലങ്ങളിൽ നിന്ന് ആളുകളെ കയറ്റാൻ നിയമം അനുവദിക്കുന്നില്ല എന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്.
ബോർഡ് വച്ച് നിശ്ചിത സ്റ്റോപ്പുകളിൽ നിന്ന് ആളെക്കയറ്റി സർവീസ് നടത്താൻ കോൺട്രാക്റ്റ് ക്യാരേജ് ബസിന് സാധിക്കുമോ പ്രധാന ചോദ്യം ഇവിടെ പ്രധാനമാണ്. എന്നാൽ പുതിയ നിയമപ്രകാരം ഓൾ ഇന്ത്യാ പെർമിറ്റ് എടുത്താൽ എവിടെയും ബസ് ഓടിക്കാെമന്നാണ് ബസ് ഉടമ ഉൾപ്പെടെയുള്ളവർ വധിക്കുന്നത്.
റോബിന്‍ ബസിനെതിരേയുള്ള എംവിഡി നടപടിയിന്മേലുള്ള നിയമസാധുത എന്ത് ?
എന്താണ് ഓള്‍ ഇന്ത്യ പെര്‍മിറ്റും , സ്റ്റേജ് കാരിയേജും, കോൺട്രാക്ട് ക്യാരേജുമൊക്കെ ?
ഓരോ സംസ്ഥാനത്തും നിലനില്‍ക്കുന്ന വ്യത്യസ്തമായ പെര്‍മിറ്റ് വ്യവസ്ഥകള്‍ വിനോദസഞ്ചാരികള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായാണ് കേന്ദ്രസര്‍ക്കാര്‍ ഓള്‍ ഇന്ത്യ പെര്‍മിറ്റ് കൊണ്ടുവന്നത്. ഈ പെര്‍മിറ്റ് ലഭിക്കുന്നതിന് ഒരുവര്‍ഷത്തേക്ക് മൂന്നു ലക്ഷം രൂപയാണ് ഫീസ്. മൂന്ന് മാസത്തേക്കാണെങ്കില്‍ 90,000 രൂപയും. ഇവയിൽ നിരക്കും റൂട്ടും സമയവും സ്റ്റോപ്പുകളും ബസ് ഉടമയ്ക്ക് തീരുമാനിക്കാം.
സ്റ്റേജ് കാരിയേജ് അഥവാ റൂട്ട് ബസുകൾക്ക് മുന്‍നിശ്ചയിച്ചപ്രകാരം സ്ഥിരമായ യാത്രാ സമയമുണ്ട്. യാത്ര സമയവും റൂട്ടും പരസ്യപ്പെടുത്തി ഓടാനും യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാനും ഇത്തരം ബസുകള്‍ക്ക് അനുമതിയുണ്ട്. ഈ ബസുകള്‍ക്കുള്ള പെര്‍മിറ്റ് നല്‍കുന്നത് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികളാണ്. സമയം, സ്‌റ്റോപ്, റൂട്ട് എന്നിവ പെര്‍മിറ്റില്‍ രേഖപ്പെടുത്തും. കിലോമീറ്റര്‍ അടിസ്ഥാനമാക്കി യാത്രാനിരക്ക് നിശ്ചയിക്കുന്നത് സര്‍ക്കാരാണ്. പെര്‍മിറ്റില്‍ പറയുന്ന സമയത്ത് ബസ് ഓടിക്കാന്‍ ഉടമ ബാധ്യസ്ഥനുമാണ്.
ഒരേ ആവശ്യത്തിനായി ഒരു വ്യക്തിയോ, വ്യക്തികളോ വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങളാണ് കോൺട്രാക്റ്റ് ക്യാരേജുകൾ. ഇത്തരം വാഹനങ്ങളിൽ യാത്രയ്ക്കിടയിൽ കോൺട്രാക്റ്റിൽ ഉൾപ്പെടാത്ത യാത്രക്കാരെ കയറ്റിനോ ഇറക്കാനോ, യാത്രക്കാരിൽ നിന്ന് വ്യത്യസ്ത നിരക്ക് ഈടാക്കാനോ പാടില്ല.
കോൺട്രാക്റ്റ് ക്യാരേജ് വാഹനങ്ങൾ വിനോദ സഞ്ചാരികളുടെ യാത്രയ്ക്കായി മാത്രമേ എഐടി പെർമിറ്റുകൾ ഉപയോഗിക്കാവൂ.
മോട്ടോർ വാഹന നിയമം 1988, വകുപ്പ് 88 ( 8 ) പ്രകാരം ഒരു സ്റ്റേജ് ക്യാരേജിന് താൽക്കാലികമായി സ്പെഷ്യൽ കോൺട്രാക്റ്റ് ക്യാരേജ് പെർമിറ്റ് അനുവദിക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ കോൺട്രാക്റ്റ് ക്യാരേജുകൾക്ക് താൽക്കാലികമായിപ്പോലും സ്റ്റേജ് ക്യാരേജ് പെർമിറ്റ് നൽകാൻ മോട്ടോർ വാഹന നിയമം വ്യവസ്ഥ ചെയ്യുന്നില്ല. കെഎസ്ആർടിസി അധികൃതർ ഉയർത്തിപ്പിടിക്കുന്ന വാദമുഖം ഇതാണ്.
ഓഗസ്റ്റ് 30നാണു പത്തനംതിട്ട – കോയമ്പത്തൂർ സർവീസ് ‘റോബിൻ ബസ്’ ആരംഭിച്ചത്. രണ്ടുദിവസം ബസ് സർവീസ് നടത്തി. സെപ്റ്റംബർ ഒന്നിനു രാവിലെ റാന്നി സ്വകാര്യ ബസ് സ്റ്റാൻഡിൽവച്ചു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് പരിശോധിച്ചു ഫിറ്റ്നസ് റദ്ദാക്കി. വൈപ്പർ ബ്ലേഡിനു കനംകുറവ്. മഡ്ഫ്ലാപ് നട്ട് അയഞ്ഞു കിടക്കുന്നു. ബ്രേക്ക് ചവിട്ടുമ്പോൾ എയർ പോകുന്ന ശബ്ദം കേൾക്കുന്നു. യാത്രക്കാരുടെ ഫുട്‌റെസ്റ്റിന്റെ റബറിനു തേയ്മാനം. എന്നിങ്ങനെയുള്ള കുറ്റങ്ങളാണു കണ്ടെത്തിയത്.
45 ദിവസങ്ങൾക്കു ശേഷം കുറവുകൾ പരിഹരിച്ചു ഫിറ്റ്നസ് ടെസ്റ്റ് പാസായി. ഒക്ടോബർ 16നു വീണ്ടും സർവീസ് തുടങ്ങി. റാന്നിയിലെത്തിയപ്പോൾ മോട്ടർ വാഹന വകുപ്പ് വീണ്ടും പിടികൂടി.‘വയലേഷൻ ഓഫ് പെർമിറ്റ്’ എന്ന ‘സെക്‌ഷൻ റൂൾ 207’ പ്രകാരം ബസ് പിടിച്ചെടുത്തു. ബസ് ഉടമയ്ക്കു തിരികെ നൽകണമെന്നു റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. തുടർന്നു ബസ് തിരികെ ലഭിച്ചു.
സംസ്ഥാനത്തെ ബസുകൾ 3 നിറത്തിലേക്കു മാറിയപ്പോഴും പത്തനംതിട്ട– എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ഗിരീഷിന്റെ ബസ് പച്ചനിറം നിലനിർത്തിപ്പോരുന്നതും ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്തിയാണ്. ഇതേ പോരാട്ടമാണ് ഓൾ ഇന്ത്യ പെർമിറ്റ് എടുത്തു പത്തനംതിട്ട– കോയമ്പത്തൂർ റൂട്ടിൽ പുതിയ ബസ് സർവീസ് ആരംഭിച്ചപ്പോഴും ഗിരീഷ് തുടർന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം