മസ്കത്ത്: ഒമാനിലെ ചില റോഡുകളിൽ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണമേർപ്പെടുത്തി അധികൃതർ.മസ്കത്ത് ഗവർണറേറ്റിലെ പ്രധാന റോഡുകൾ, ദാഖിലിയ റോഡ് (മസ്കത്ത് – ബിദ്ബിദ് പാലം), ബാത്തിന ഹൈവേ (മസ്കത്ത്-ശിനാസ്) എന്നീ പാതകളിൽ ചൊവ്വാഴ്ച ഉച്ചക്ക് 12 മണിമുതൽ വൈകീട്ട് നാലുമണിവരെയും ശനിയാഴ്ച വൈകീട്ട് ആറുമണി മുതൽ രാത്രി 10വരെയുമാണ് ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി റോയൽ ഒമാൻ പൊലീസിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് ആണ് ഇതുസംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു