ഇടുക്കി: ഇടുക്കിയിൽ കനത്ത മഴ. കുമളി- മൂന്നാർ സംസ്ഥാന പാതയിൽ മരവും മണ്ണും റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. തൂക്കുപാലത്ത് കടകളിലും വീടുകളിലും വെള്ളം കയറി.
ഇന്ന് വൈകുന്നേരം മുതൽ കനത്ത മഴയാണ് ഇടുക്കിയിൽ. ഇടുക്കിയുടെ മലയോര മേഖലയിലും താഴ്ന്ന പ്രദേശങ്ങളിലും ശക്തമായ മഴയാണുള്ളത്. കുമളി- മൂന്നാർ പാതയിൽ തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തൊടുപുഴ മാർക്കറ്റിലും വെള്ളം കയറി.
ഉടുമ്പൻചോല കള്ളിപ്പാറയിൽ ഗതാഗതം തടസപ്പെട്ടു. ഇടുക്കിയിൽ കനത്ത മഴ തുടരുന്നു: പലയിടത്തും മരംവീണ് ഗതാഗതതടസംട്ടാരക്കര- ദിണ്ടുഗൽ ദേശീയപാതയിൽ 35ആം മൈലിലും മരംവീണ് ഗതാഗതം തടസപ്പെട്ടു. ജില്ലയിൽ വരുംദിവസങ്ങളിലും വ്യാപക മഴക്ക് സാധ്യതയുണ്ട്. മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
അതേസമയം, ഇന്ന് തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വ്യാഴാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം ജില്ലയിലും യെല്ലോ അലർട്ടുണ്ട്.
ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. കേരളത്തില്‍ അടുത്ത അഞ്ചുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു