കണ്ണൂര്‍: മട്ടന്നൂരിലെ നവകേരള സദസ്സിലെ വേദിയില്‍ കെ കെ ശൈലജ കൂടുതല്‍ സമയം സംസാരിച്ചുവെന്ന വിമര്‍ശനമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സില്‍ 21 പേരാണ് ഉള്ളതെങ്കിലും 3 പേര് സംസാരിക്കുകയെന്ന ക്രമമാണുള്ളത്. എന്നാല്‍ ഈ ക്രമീകരണതിന് മട്ടന്നൂരില്‍ കുറവ് വന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ഇവിടത്തെ ജനങ്ങളെ നിരന്തരം കാണുന്ന അധ്യക്ഷക്ക് കൂടുതല്‍ സംസാരിക്കണമെന്ന് തോന്നിപ്പോയി. ആ സമയം കൂടുതലായിപ്പോയി. അതുകൊണ്ട് ഇനിയുള്ള സമയം ചുരുക്കുകയാണെന്നും മുഖ്യമന്ത്രി പ്രസംഗിച്ചു.
മട്ടന്നൂരിലെ പരിപാടി അത്ര വലിയ പരിപാടിയായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറയുകയുണ്ടായി.”സൗഹൃദ സംഭാഷണത്തിനിടെ ഭാസ്‌കരന്‍ മാഷ് എന്നോട് ചോദിച്ചു, എങ്ങനെയുണ്ട് പരിപാടിയെന്ന്. വലിയ പരിപാടിയാണെന്ന് ഞാന്‍ പറയുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. വലിയ പരിപാടികളൊക്കെ കണ്ട് ഇപ്പോള്‍ ഇതൊരു വലിയ പരിപാടിയായി തോന്നുന്നില്ലെന്ന് ഞാന്‍ പറഞ്ഞു”, മുഖ്യമന്ത്രി പറഞ്ഞു.
നവ കേരള സദസിനെതിരെ വ്യാജപ്രചാരണം നടത്തി അപഹസിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ജനങ്ങള്‍ നല്‍കുന്ന മറുപടിയാണ് ഓരോ കേന്ദ്രത്തിലേയ്ക്കു ഒഴുകിയെത്തുന്ന ജനപ്രവാഹം. രണ്ട് ജില്ലകളിലെ അനുഭവം വെച്ച് വിലയിരുത്തുമ്പോള്‍ ഉറപ്പിച്ച് പറയാനാവുന്ന ഒരു കാര്യം സമാനതകളില്ലാത്ത ബഹുജന മുന്നേറ്റമാണ് ഉണ്ടാകുന്നത് എന്നു തന്നെയാണ്. ഡിസംബര്‍ 23ന് തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ ബഹുജനസംവാദ പരിപാടി എന്ന ചരിത്രനേട്ടമാണ് നവകേരള സദസ്സ് കൈവരിക്കുയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















