ദുബൈ: യു.എ.ഇയുടെ 52ാം ദേശീയ ദിനത്തിന്റെ ഔദ്യോഗിക ആഘോഷ ചടങ്ങുകൾക്ക് ദുബൈ എക്സ്പോ സിറ്റി വേദിയാകുമെന്ന് സംഘാടക സമിതി അറിയിച്ചു. ഡിസംബർ രണ്ടിന് കോപ് 28 നടക്കുന്നതിനിടയിലായിരിക്കും ദേശീയദിനം കടന്നുവരുക. അതിനാൽ 1971ൽ രാജ്യം സ്ഥാപിതമായത് മുതലുള്ള യു.എ.ഇയുടെ സുസ്ഥിരതാ യാത്രയെയും, ഐക്യത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും പാരമ്പര്യത്തെ എടുത്തുകാട്ടുന്നതുമായിരിക്കും ചടങ്ങുകൾ. അതോടൊപ്പം ചടങ്ങിൽ നൂതന സാങ്കേതികവിദ്യകളും ആശ്വാസകരമായ പദ്ധതികളും പ്രഖ്യാപിക്കാനും ആസൂത്രണം ചെയ്തിട്ടുണ്ട്.
ഇമാറാത്തി സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും വേരുകളിൽ നിന്ന് ആരംഭിക്കുന്ന ഷോ, പാരമ്പര്യവും സാങ്കേതികവിദ്യയും തമ്മിലുള്ള ബന്ധവും ചിത്രീകരിക്കും. ലോകവുമായി രാജ്യം പങ്കിടുന്ന സുസ്ഥിര ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടിലേക്ക് വെളിച്ചം വീശുന്ന ഷോയും അരങ്ങിലെത്തും. ഔദ്യോഗിക ചടങ്ങ് എല്ലാ പ്രാദേശിക ടി.വി ചാനലുകളിലും ഔദ്യോഗിക വെബ്സൈറ്റിലും തത്സമയം സംപ്രേഷണം ചെയ്യും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു