ഷാർജ: ഷാർജയിലെ പ്രശസ്ത വിനോദ കേന്ദ്രങ്ങളിലൊന്നായ അൽനൂർ ദ്വീപ് പ്രവേശനത്തിന് പുതിയ പാസ് അവതരിപ്പിച്ച് അധികൃതർ. കുടുംബങ്ങൾക്കും കുട്ടികൾക്കും ദ്വീപ് കാഴ്ചകൾ കൂടുതൽ അടുത്തറിയാനുള്ള അവസരം ഒരുക്കുന്നതിനായാണ് പ്രകൃതിയും കലയും വിനോദവും സമന്വയിപ്പിക്കുന്ന ‘എക്സ്പ്ലോറർ പാസ്’ പുറത്തിറക്കിയത്.
പാസിന്റെ ഭാഗമായി ഓരോ സന്ദർശകനും ദ്വീപിൽ പ്രവേശിക്കുമ്പോൾ തന്നെ ഒരു കിറ്റ് ലഭിക്കും. പ്രത്യേകം തയാറാക്കിയ ദ്വീപിന്റെ ഭൂപടം, ഇവിടുത്തെ ജീവജാലങ്ങളെയും സസ്യങ്ങളെയും കുറിച്ചുള്ള രസകരമായ അറിവുകൾ എന്നിവയെല്ലാം കിറ്റിന്റെ ഭാഗമാണ്. ഭൂപടം പിന്തുടർന്ന് ദ്വീപിലെ കലാസൃഷ്ടികളും പ്രകൃതി കാഴ്ചകളും സ്വയം സന്ദർശിക്കാനാവും. കുട്ടികൾക്ക് കളിക്കാനുള്ള ഇടവും പച്ചപ്പ് മൂടിക്കിടക്കുന്ന വഴികളിൽ ഫോട്ടോയെടുക്കാനും ഷാർജ നഗരക്കാഴ്ചയാസ്വദിച്ച് ഊഞ്ഞാലാടാനുമെല്ലാം അവസരമുണ്ട്. ദ്വീപ് കാഴ്ചകൾ ആസ്വദിച്ചതിനു ശേഷം സന്ദർശകർക്ക് ശലഭവീട്ടിലേക്കു പ്രവേശിക്കാം.
ചിത്രശലഭങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവും മനോഹരമായ കാഴ്ചകളുമാണ് ഇവിടെ കാത്തിരിക്കുന്നത്. അൽ നൂർ ദ്വീപിലേക്കുള്ള പ്രവേശനം, ബട്ടർൈഫ്ല ഹൗസിലൂടെയുള്ള ഗൈഡഡ് ടൂർ, എക്സ്പ്ലോറർ കിറ്റ് എന്നിവയെല്ലാം അടങ്ങുന്നതാണ് പുതിയ പാസ്. മുതിർന്നവർക്കും കുട്ടികൾക്കും 75 ദിർഹമാണ് നിരക്ക്. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും 065067000, 0569929983.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു