ഡല്‍ഹി: ജി-20 നേതാക്കളുടെ വെര്‍ച്വല്‍ ഉച്ചകോടി ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷതവഹിക്കും. വൈകിട്ട് അഞ്ചരയ്ക്ക് ആണ് ഉച്ചകോടി ആരംഭിക്കുക. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് വിട്ടു നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പകരം പ്രധാനമന്ത്രി ലി ഖിയാങ് പങ്കെടുക്കുമെന്നും ചൈന അറിയിച്ചിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് വെര്‍ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ക്രെംലിന് അറിയിച്ചു.
read also മാതൃക രക്ഷാപ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് ട്രോള്‍ സ്വഭാവത്തോടെ ;എം ബി രാജേഷ്
ഇന്ത്യയുടെ അധ്യക്ഷതയില്‍ സെപ്റ്റംബറില്‍ നടന്ന ജി-20 വാര്‍ഷിക ഉച്ചകോടിയില്‍ സ്വീകരിച്ച തീരുമാനങ്ങളില്‍ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനായാണ് ഇന്ന് വെര്‍ച്വല്‍ ഉച്ചകോടി നടക്കുന്നത് എന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.
ഡല്‍ഹി പ്രഖ്യാപനം നടപ്പിലാക്കുന്നതിനെ കുറിച്ചും പുതിയ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യ-ഉക്രെയ്ന് യുദ്ധവും സമീപകാല ഇസ്രായേല്‍-ഹമാസ് സംഘര്‍ഷവും യോഗത്തിലെ അജണ്ടയില്‍ ഉള്‍പ്പെടുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു