നീണ്ട കാത്തിരിപ്പിന് ശേഷമാണ് വിക്രം നായകനാവുന്ന ധ്രുവനച്ചത്തിരം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയുന്നത്. ഇപ്പോള്‍ ചിത്രത്തെ നിറഞ്ഞ് അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് എന്‍.ലിംഗുസാമി.
ധ്രുവനച്ചത്തിരത്തിന്റെ ഫൈനല്‍ എഡിറ്റ് കണ്ടതിനുശേഷമുള്ള ലിംഗുസാമിയുടെ പ്രതികരണമാണ് അദ്ദേഹം എക്സ് അകൗണ്ടില്‍ കുറിച്ചത്. നായകനായ വിക്രം കൂള്‍ ആയിരുന്നെങ്കില്‍ സിനിമയുടെ എല്ലാം വില്ലനായെത്തിയ വിനായകന് കവര്‍ന്നെടുത്തു. ഹാരിസ് ജയരാജിനൊപ്പം ചേര്‍ന്ന് ഗൗതം മേനോന് ഒരു രത്നംകൂടി തന്നു. ചിത്രത്തിന് വന്‍വിജയം നേര്‍ന്നുകൊണ്ടാണ് സംവിധായകന് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
നേരത്തേ സംവിധായകന് ഗൗതം മേനോനും വിനായകന്റെ പ്രകടനത്തെ പ്രസംസിച്ചുകൊണ്ട് എത്തിയിരുന്നു. വിനായകന് സാറിനെ ഇത്രയും സ്റ്റൈലിഷ് ആയി മറ്റൊരു സിനിമയിലും കണ്ടിട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ ഡയലോഗുകളും സ്വാഗും മാനറിസവുമൊക്കെ മികച്ചതായിരുന്നു. ഒരു വില്ലനെ തേടിക്കൊണ്ടിരിക്കുമ്പോഴാണ് വിനായകന് മികച്ചയാളാണെന്നും സിനിമ കണ്ടുനോക്കാനും പറയുന്നത്. ഈ സിനിമ അദ്ദേഹത്തിന്റെ ബെസ്റ്റ് ആണ്. ഇക്കാര്യം അദ്ദേഹത്തിന് അറിയാമോ എന്നത് സംശയമാണ് എന്നായിരുന്നു ഗൗതം മേനോന് പറഞ്ഞത്.
read also മാതൃക രക്ഷാപ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് ട്രോള്‍ സ്വഭാവത്തോടെ ;എം ബി രാജേഷ്
വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന് ഒരുക്കുന്ന ചിത്രം ഒരു സ്പൈ ത്രില്ലറാണ്. വിക്രമിനൊപ്പം വിനായകനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ആറ് വര്‍ഷം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തീകരിച്ചത്. റിതു വര്‍മയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാര്‍. പാര്ത്ഥിപന്, മുന്ന, സിമ്രാന്, രാധിക ശരത്കുമാര് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍.
ഏഴ് രാജ്യങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. ഹാരിസ് ജയരാജ് സംഗീത സംവിധാനവും മനോജ് പരമഹംസ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. പി. മദന്‍, വെങ്കട് സോമസുന്ദരം രേഷ്മ ഘട്ടാല എന്നിവരാണ് നിര്‍മാണം. നവംബര്‍ 24-ന് ചിത്രം തിയേറ്ററുകളിലെത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു