പ്രമേഹം കുട്ടികളിൽ വരില്ലയെന്നാണ് പൊതുവെയുള്ള ധാരണ.എന്നാൽ ഇത്തരത്തിലുള്ള പൊതുചിന്തകൾ തെറ്റാണു.കുട്ടികളിലും ദിനം പ്രതി പ്രമേഹം കണ്ടു വരുന്നുണ്ട് .
ഏതൊക്കെ തരത്തിലുള്ള പ്രമേഹമാണ് ?
എന്തൊക്കെ മാറ്റങ്ങളാണ് ഇത് മൂലം ശരീരത്തിൽ സംഭവിക്കുന്നത്?എന്നിവ ചുവടെ വിശദീകരിക്കുന്നു.
ടൈപ്പ് 1 പ്രമേഹമാണ് കുട്ടികളിൽ വരുന്നത്. ശരീരത്തിലെ പാൻക്രിയാസിൽ നിന്നുള്ള ഇൻസുലിൻ ഉൽപാദനം നിലച്ചുപോകുന്നതിനാൽ സംഭവിക്കുന്ന പ്രമേഹമാണിത്. അഞ്ചു വയസിനു മുതൽ ഇരുപതു വയസ്സ് വരെ ടൈപ്പ് 1 പ്രേമേഹം സംഭവിക്കാം.നമ്മുടെ ജീവിത ശൈലിയിൽ കണ്ടുവരുന്ന പ്രമേഹ രോഗങ്ങളിൽ രണ്ടു തൊട്ടു നാലുശതമാനം വരെ ടൈപ് 1 പ്രമേഹമാണ്. ഇതിനു പാരമ്പര്യ സ്വഭാവമില്ല, അമിതമായ വണ്ണവും കാണില്ല. സാധരണഗതിയില്‍ രക്തത്തിലെ പഞ്ചസാര ഭക്ഷണം കഴിച്ചതിനുശേഷവും 140 മില്ലി ഗ്രാമിൽ കൂടാറില്ല. എന്നാല്‍ പ്രമേഹം ശരീരത്തിൽ ഉണ്ടെങ്കിൽ ഇത് ഇരുനൂറില്‍ കൂടുതലാകും. കൂടാതെ H B A 1 C രക്തത്തിലെ പഞ്ചസാരയുടെ മൂന്നു മാസത്തെ ശരാശരി, 6.5 ശതമാനമോ അതിലധികമോ ആയിരിക്കുകയും ചെയ്യും.
*ശരീരത്തിന്റെ വണ്ണം കുറയുക.
*ഇടയ്ക്കിടെ ദാഹം തോന്നുക.
*അമിതമായി മൂത്രം പോകുക. എന്നിവയാണു സാധാരണ കാണുന്ന പ്രേമേഹ രോഗ ലക്ഷണങ്ങൾ.
ഈ പ്രേമേഹം ബാധിക്കപ്പെട്ടവർ ജീവിതകാലത്തെ മുഴുവനും ഇൻസുലിന്റെ സഹായം തേടേണ്ടി വരും.
ശരീരത്തിൽ ആവശ്യത്തിന് ഇൻസുലിൻ കിട്ടിയില്ലെങ്കിൽ ഈ രോഗികൾ ഡയബെറ്റിക് കീറ്റോ അസിഡോസിസ് എന്ന അവസ്ഥയിലേക്കു പോകാം. ടൈപ് 1 പ്രമേഹരോഗികൾ ദിവസവും രണ്ടു മുതൽ നാലു തവണവരെ ഇൻസുലിൻ എടുക്കേണ്ടി വരും .
കടപ്പാട് : തൈറോകെയർ