ദോഹ: ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഉടനനെന്ന് ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ. ഖത്തറിന്റെ മധ്യസ്ഥതയിലുളള ചര്‍ച്ചകള്‍ വിജയത്തിലേക്കാണെന്ന സൂചനയാണുളളത്.
ഹമാസ് തടവിലാക്കിയ ബന്ദികളെ വിട്ടയക്കുന്നതിന് പകരമായിട്ടായിരിക്കും വെടിനിര്‍ത്തല്‍ അംഗീകരിക്കുക. ആകെയുളള 240 ബന്ദികളില്‍ 50 പേരെ കൈമാറി മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ നടപ്പാക്കുമെന്നാണ് സൂചന.
ബന്ദികളാക്കപ്പെട്ട സൈനികരെ വിട്ടയക്കില്ല. ഇതിനൊപ്പം ഇസ്രയേലി ജയിലില്‍ കഴിയുന്ന 300 പലസ്തീനികളെയും മോചിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
നാല് ദിവസത്തെ വെടിനിർത്തൽ സമയത്ത് ഇസ്രായേൽ 150 പലസ്തീൻ തടവുകാരെ മോചിപ്പിക്കുമ്പോൾ, സ്ത്രീകളെയും കുട്ടികളെയും അടക്കം 50 പേരെ ഹമാസ് മോചിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു