മലപ്പുറം:ഏത് പദവിയില്‍ ഇരുന്നാലും പാണക്കാട് തങ്ങന്മാരുടെ അഭിപ്രായത്തിന് വിരുദ്ധമായി താനൊന്നും പറഞ്ഞിട്ടില്ലെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ലീഗിന്‍റെ അന്തിമ വാക്ക് സാദിഖലി തങ്ങള്‍ പറയുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
തക്ക സമയത്ത് യുക്തമായ തീരുമാനം തങ്ങള്‍ എടുക്കുമെന്നാണ് രാഷ്ട്രീയ വിവാദ സമയങ്ങളില്‍ ഞങ്ങള്‍ പറഞ്ഞിട്ടുള്ളത്. അതിനെ, മാധ്യമങ്ങള്‍ പലപ്പോഴും പരിഹസിച്ചിരുന്നു.
സാദിഖലി തങ്ങളുടെ നിലപാടിനെതിരായ നിലപാട് തനിക്കില്ല. അതിനേക്കാളും ഒന്നും തനിക്ക് വേണ്ട. യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് ലീഗിന്‍റെ ലക്ഷ്യമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു