കൊല്ലം : സിപിഐ നേതാവും കരുനാഗപ്പള്ളി മുൻ എം.എൽ.എ യുമായിരുന്ന ആർ രാമചന്ദ്രൻ അന്തരിച്ചു. 62 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു ആർ രാമചന്ദ്രൻ. സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.പി.ഐ സ്റ്റേറ്റ് കൗണ്‍സില്‍ അംഗമാണ്. സംസ്‌കാരം നാളെ കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പില്‍ നടക്കും.
2016 നിയമസഭ തിരഞ്ഞെടുപ്പിലാണ് രാമചന്ദ്രൻ കരുനാഗപ്പള്ളിയുടെ എം.എൽ.എ യായി തിരഞ്ഞെടുക്കപ്പെടുന്നത്. കോൺഗ്രസിന്റെ സി ആർ മഹേഷിനെ 1759 വോട്ടിന് തോൽപ്പിച്ചായിരുന്നു എൽ.ഡി.എഫിന്റെ രാമചന്ദ്രൻ നിയമസഭയിലേക്കെത്തുന്നത്. എന്നാൽ 2021 തിരഞ്ഞെടുപ്പിൽ സി ആർ മഹേഷിനോട് മത്സരിച്ച് പരാജയപ്പെടുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു