റിയാദ്: താനൂർ മുനിസിപ്പാലിറ്റിയിലെ നിർധനനായ മുസ്ലിം ലീഗ് പ്രവർത്തകന്റെ കുടുംബത്തിന്റെ വീട് നിർമാണത്തിന് റിയാദ് വനിത വിങ് കെ.എം.സി.സി കമ്മിറ്റിയുടെ ധനസഹായം പ്രസിഡൻറ് റഹ്മത്ത് അഷ്റഫ് സെൻട്രൽ കമ്മിറ്റി മുൻ വൈസ് പ്രസിഡൻറ് ബാവ താനൂരിന് കൈമാറി. ബാർബർ തൊഴിലാളിയായിരുന്ന കുടുംബനാഥൻ മരിച്ചപ്പോൾ നിരാലംബരായ കുടുംബത്തിന് മുസ്ലിം ലീഗ് കമ്മിറ്റി നാട്ടുകാരുടെ സഹായത്തോടെയാണ് വീട് നിർമാണം നടത്തുന്നത്.
സഹായവിതരണ ചടങ്ങിൽ കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റംഗം മുജീബ് ഉപ്പട, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് മാമുക്കോയ തറമ്മൽ, വനിത വിങ് ജനറൽ സെക്രട്ടറി ജസീല മൂസ, ട്രഷറർ ഹസ്ബിന നാസർ, പ്രവർത്തക സമിതി അംഗങ്ങളായ നജ്മ ഹാഷിം, സാറ നിസാർ, സബിത മുഹമ്മദലി എന്നിവർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു