ആലപ്പുഴ: ആലപ്പുഴയിലും യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചെന്ന് പരാതി. ഡിവൈഎസ്പിക്ക് അമ്ബലപ്പുഴ സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് രേഖാമൂലം പരാതി നല്‍കിയത്.
തിരിച്ചറിയൽ കാർഡുകൾ ആലപ്പുഴ നഗരത്തിലെ പ്രിന്റിംഗ് സ്ഥാപനത്തിലാണ് അടിച്ചതെന്നടക്കം പരാതിയിലുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ തുടർ നടപടിയെടുക്കൂവെന്ന് പൊലീസ് അറിയിച്ചു.
വ്യാജ തെരഞ്ഞെടുപ്പ് കാര്‍ഡുകള്‍ വ്യാപകമായി നിര്‍മ്മിച്ച് വോട്ട് ചെയ്തതിന് ഇതിനോടകം കേസെടുത്തിട്ടുണ്ട്. സോഫ്റ്റുവയര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പോലീസ് നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പൊലീസ് നോട്ടീസ് അയക്കും.
തെരഞ്ഞെടുപ്പിന് ശേഷം അതൃപ്തി പുകയുന്ന യൂത്ത് കോണ്‍ഗ്രസിൽ നിന്ന് തന്നെയാണ് വ്യാജനെ കുറിച്ചുള്ള വിവരങ്ങളേറെയും പൊലീസിന് കിട്ടുന്നത്. അട്ടിമറി പരാതി നൽകിയവരുടെ മൊഴിയെടുത്താൽ നിര്‍ണ്ണായക വിവരങ്ങൾ കിട്ടുമെന്നും അന്വേഷണ സംഘം കരുതുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു