ജിദ്ദ: രണ്ട് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കൊണ്ടോട്ടി ഐക്കരപടി പുത്തൂപാടം സ്വദേശി നാലുകണ്ടൻ എടക്കാട് അബൂബക്കർ ഹാജിക്ക് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എംസി.സി കമ്മിറ്റി യാത്രയയപ്പ് നൽകി.
ഹാൻകോക് കമ്പനി ജീവനക്കാരനും ജിദ്ദ ചെറുകാവ് പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റും കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി വർക്കിങ് കമ്മിറ്റി അംഗവുമാണ്. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി.പി മുസ്തഫ, ഇസ്മായിൽ മുണ്ടക്കുളം, ലത്തീഫ് മുസ്ലിയാരങ്ങാടി, നാസർ മച്ചിങ്ങൽ, അഷ്റഫ് താഴേക്കോട്, ഇസ്ഹാഖ് പൂണ്ടോളി, ജലാൽ തേഞ്ഞിപ്പലം, സീതി കൊളക്കാട്, ഹബീബ് കല്ലൻ, പി.വി ഹസൻ സിദ്ദീഖ് ബാബു, പി.വി ലത്തീഫ്, എം.കെ നൗഷാദ്, കെ.എൻ.എ ലത്തീഫ്, അബ്ബാസ് മുസ്ലിയാരങ്ങാടി എന്നിവർ സംസാരിച്ചു. മനാഫ് ചെറുകാവ് ഖിറാഅത്ത് നടത്തി. അൻവർ വെട്ടുപ്പാറ സ്വാഗതവും റഹ്മത്ത് അലി എരഞ്ഞിക്കൽ നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു