ഡെറാഡൂൺ: തീര്‍ഥാടന കാലത്തിന് ശേഷം ശൈത്യകാല വിശ്രമത്തിനായി കേദാര്‍നാഥ്, യമുനോത്രി ക്ഷേത്രങ്ങള്‍ അടച്ചു. ഗംഗോത്രി ക്ഷേത്രം നേരത്തെ അടച്ചിരുന്നു.ശൈത്യകാലം ആരംഭിച്ചതിനെ തുടര്‍ന്ന് കേദാര്‍നാഥിലും പരിസരത്തും കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. മഞ്ഞുവീഴ്ചക്കിടയിലും ക്ഷേത്രം അടയ്ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി നിരവധി വിശ്വാസികളാണ് കേദാര്‍നാഥിലെത്തിയത്.
ശൈത്യകാലത്ത് ഉഖീമഠിലെ ക്ഷേത്രത്തിലാണ് കേദാര്‍നാഥിലെ പൂജകള്‍ നടക്കുക. ക്ഷേത്രത്തിലെ പഞ്ചമുഖി ഡോലി ഉഖീമഠിലേക്ക് മാറ്റും.ഈ തീർഥാടനകാലത്ത് ഏതാണ്ട് 19.5 ലക്ഷം പേരാണ് കേദാര്‍നാഥ് സന്ദർശിച്ചത്. ചാര്‍ധാമുകളിലൊന്നായ ബദരീനാഥ് ക്ഷേത്രവും ഉടനെ അടയ്ക്കും.
മഞ്ഞുവീഴ്ചയും കഠിനമായ തണുപ്പും കാരണം, ചാർധാം ക്ഷേത്രങ്ങൾ എല്ലാ വർഷവും ഒക്ടോബർ-നവംബർ മാസങ്ങളിൽ അടയ്ക്കുകയും ഏപ്രിൽ-മേയ് മാസങ്ങളിൽ വീണ്ടും തുറക്കുകയും ചെയ്യും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു