ദുബൈ: ജീവകാരുണ്യ, ആതുരസേവന രംഗത്ത് സി.എച്ച് സെന്ററുകൾ നടത്തുന്ന സേവനങ്ങൾ മാതൃകാപരമാണെന്ന് വടകര സി.എച്ച് സെന്റർ ദുബൈ ചാപ്റ്റർ എക്സിക്യൂട്ടിവ് യോഗം അഭിപ്രായപ്പെട്ടു.
വടകര ജില്ല ആശുപത്രി കേന്ദ്രീകരിച്ച് നിർമിച്ച സി.എച്ച് സെന്ററിന്റെ പുതിയ ഓഫിസ് സമുച്ചയം നിർധനരായ രോഗികൾക്കും സാധാരണക്കാർക്കും നൽകിവരുന്ന പരിരക്ഷയും വളന്റിയർ സേവനവും മെഡിക്കൽ സഹായവും ഏറെ ജനപ്രിയമാണ്. ദുബൈ വടകര സി.എച്ച് സെന്റർ സി.എച്ച് സെന്റർ ബിൽഡിങ്ങിൽ ആരംഭിച്ച മെഡിക്കൽ ഫാർമസി പാവങ്ങളുടെ അത്താണിയാണെന്നും യോഗം വിലയിരുത്തി.
പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗം വടകര സെന്റർ കേന്ദ്ര കമ്മിറ്റി വൈസ് ചെയർമാൻ സൂപ്പി തിരുവള്ളൂർ ഉദ്ഘാടനം ചെയ്തു. ദുബൈ ചാപ്റ്റർ ജനറൽ സെക്രട്ടറി ഒ.കെ ഇബ്രാഹിം സി.എച്ച് സെന്റർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ദുബൈ ചാപ്റ്റർ രൂപം നൽകിയ മെഡിക്കൽ ഷോപ് വഴി നിർധനരോഗികൾക്കുള്ള മരുന്നുവിതരണം വിപുലീകരിക്കാനുള്ള കാമ്പയിൻ പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി. കോഴിക്കോട് ജില്ല കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് തെക്കയിൽ മുഹമ്മദ്, ഭാരവാഹികളായ ടി.എൻ. അശ്റഫ്, നൗഷാദ് ചള്ളയിൽ, ഗഫൂർ പാലോളി, കരീം വേളം, സമദ് കാരാളത്ത്, എ.പി. റഫി, റഫീഖ് കുഞ്ഞിപ്പള്ളി, പി.കെ. നൗഫൽ, കെ.വി. ഇല്യാസ് വടകര, ജലാലുദ്ദീൻ അഴിയൂർ, സക്കീർ കോട്ടപ്പള്ളി എന്നിവർ സംസാരിച്ചു. പ്രാർഥനക്ക് ഇ.പി.എ. ഖാദർ ഫൈസി നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു