ദമ്മാം: അൽഖോബാർ കോർണിഷിൽ ഇലക്ട്രിക് കാറുകൾക്കായുള്ള ആദ്യത്തെ നാല് ചാർജിങ് സ്റ്റേഷനുകൾ ആരംഭിച്ചു. സൗദി കിഴക്കൻ മേഖല മുനിസിപ്പാലിറ്റിയാണ് സ്റ്റേഷനുകൾ തുടങ്ങിയത്. ഉപഭോക്താക്കൾക്ക് വിപുലമായ സേവനം നൽകാൻ കഴിയുന്ന വിധത്തിൽ സൗദി സ്റ്റാൻഡേഡ് അതോറിറ്റി അംഗീകരിച്ച ചാർജിങ് ഉപകരണങ്ങളാണ് സ്റ്റേഷനിൽ ഉപയോഗിച്ചിരിക്കുന്നത്. പുതിയ ഉപകരണങ്ങൾക്ക് വ്യതിരിക്തവും പരിസ്ഥിതി സൗഹൃദവുമായ മോഡലുകളുണ്ടെന്ന് മുനിസിപ്പാലിറ്റി വിശദീകരിച്ചു.
അറബി, ഇംഗ്ലീഷ് ഭാഷകളെ പിന്തുണക്കുന്നതാണ്. ഉയർന്ന താപനില ഘടകങ്ങളെ നേരിടാനാകും. ചാർജ് ചെയ്ത ശേഷം 500 കിലോമീറ്ററിലധികം ദൂരം വാഹനമോടിക്കാൻ കഴിയും. നിരവധി സ്ഥലങ്ങളിൽ സ്റ്റേഷനുകൾ ഒരുക്കാൻ പ്രവർത്തിക്കുകയാണെന്നും പറഞ്ഞു. രാജ്യത്ത് ഇലക്ട്രിക് കാർ വ്യവസായം പ്രാദേശികവത്കരിക്കാനുള്ള ദേശീയശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം പരിവർത്തന പരിപാടികളുടെയും ‘വിഷൻ 2030’ ന്റെയും ലക്ഷ്യങ്ങൾക്കനുസൃതമായി കാർബൺ ഉദ്വമനം കുറക്കുന്നതിന് സഹായിക്കുന്ന നയങ്ങൾ പാലിക്കാനും പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ ഉപയോഗിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മുനിസിപ്പാലിറ്റി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു