റിയാദ്: മൂന്ന് ദശാബ്ദത്തിൽ ഏറെയായി റിയാദിലെ സാമൂഹിക, കല, രാഷ്ട്രീയ മേഖലകളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിറഞ്ഞുനിന്നിരുന്ന സത്താർ കായംകുളത്തിന്റെ വേർപാടിൽ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവ) അനുശോചനം രേഖപ്പെടുത്തി. സത്താറിെൻറ വിയോഗത്തിലൂടെ പൊതുരംഗത്തെ ഒരു സൗമ്യ വ്യക്തിത്വത്തെയാണ് നഷ്ടമായിരിക്കുന്നത്.
ആകസ്മികമായ ഈ വേർപാട് റിയാദിലെ മലയാളികൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്ന ശൂന്യത വളരെ വലുതാണ്. ഓരോ മരണവും മണ്ണിൽ അവശേഷിപ്പിക്കുന്നത് ഒരായിരം ഓർമകൾ കൂടിയാണ്. സത്താർ കായംകുളം അദ്ദേഹത്തിെൻറ പ്രവാസത്തിൽ നടത്തിയ ഓരോ പ്രവർത്തനങ്ങളും അവശേഷിക്കുന്ന നമ്മെ പോലെയുള്ളവർക്ക് ഒരു പ്രചോദനം കൂടിയാണ്. ഈ വേർപാട് അദ്ദേഹത്തിെൻറ കുടുംബത്തിന് ഉണ്ടാക്കിയിരിക്കുന്ന തീരാദുഃഖത്തിൽ ‘ഇവ’ അംഗങ്ങളും പങ്കുചേരുന്നതായി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു