അഹമദബാദ്: ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. സെമിയില്‍ കളിച്ച അതേ ടീമിനെ ടീം ഇന്ത്യ നിലനിര്‍ത്തി. ആറ് ബാറ്റര്‍മാര്‍, ഒരു ഓള് റൗണ്ടര്‍, മൂന്ന് പേസര്‍മാര്‍, ഒരു സ്പിന്നര്‍ എന്നിവര്‍ ടീമിലുള്ളത്.
ഇന്ത്യ പ്ലേയിങ് ഇലവൻ– രോഹിത് ശര്‍മ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര
ഓസ്ട്രേലിയ പ്ലേയിങ് ഇലവൻ – ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബൂഷെയ്ൻ, ഗ്ലെൻ മാക്സ്വെൽ, ജോഷ് ഇംഗ്ലിസ്, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ആദം സാംപ, ജോഷ് ഹെയ്സൽവുഡ്.
ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്ന ടീം ഇന്ത്യയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസ അറിയിച്ചു. കപ്പ് കൊണ്ട് വരണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യൻ ടീം ഐക്യത്തിന്റെ പ്രതീകമാണെന്ന് ആശംസ നേർന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇന്ത്യ ചരിത്രം സൃഷ്ടിക്കുമെന്ന് കേന്ദ്രകായിക മന്ത്രി അനുരാഗ് ഠാക്കൂര്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു