ദുബൈ: കുറ്റ്യാടി കൂട്ടായ്മ യു.എ.ഇ വാർഷികാഘോഷം സീസൺ 8 ‘അഹ്ലൻ കുറ്റ്യാടിയൻസ് 2023’ എന്ന പേരിൽ ആഘോഷിച്ചു. അജ്മാൻ ഹബിറ്റാറ്റ് സ്കൂളിൽ നടന്ന പരിപാടി പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി കൂട്ടായ്മ യു.എ.ഇ ചെയർമാൻ റഹീം തെരുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ അമ്മത് ചാത്തോത്ത്, മജീദ് മന്നിയേരിക്കൽ, ഷരീഖ് അഹമ്മദ്, സാജിദ് മാൾമാർട്ട്, റഹീം കണ്ണോത്ത്, നവാസ് എം.ഇ, കുറ്റ്യാടി കൂട്ടായ്മ ലേഡീസ് വിങ് ചെയർ പേഴ്സൻ ഡോ. ഷിംന സുഹൈൽ എന്നിവർ ആശംസകൾ നേർന്നു. ഡോ. നിജാദ്, സുഹൈൽ മൂസ, ഫാസിർ കോരങ്കോട്ട്, സി. റിയാസ്, കെ.പി. അജ്നാസ്, പി.കെ. അജ്മൽ, ടി.എം. സുബീർ, ഫസീം കാപ്പുംകര, റമീസ് വാഴാട്ട്, പി.കെ. സകരിയ, ഷാന അജ്മല്‍ എന്നിവർ നേതൃത്വം നൽകി. വസീം നെല്ലിയോട്ട് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ഇ. ആരിഫ് സ്വാഗതവും സി.എച്ച്. സാജിദ് നന്ദിയും പറഞ്ഞു.
വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ വടം വലി മത്സരത്തിൽ ടീം മരുതോങ്കര പ്രവാസി കൂട്ടായ്മ ജേതാക്കളായി. കൂട്ടായ്മ അംഗങ്ങളുടെ കുട്ടികളുടെ വിവിധ കലാപരിപാടികളും ഷമീർ ഷർവാനിയും സഫീർ കുറ്റ്യാടിയും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു