ഫുജൈറ: എട്ടാമത് ഫുജൈറ അന്താരാഷ്ട്ര അറേബ്യന്‍ കുതിര സൗന്ദര്യ മത്സരം ഫുജൈറ ഫോര്‍ട്ട് അങ്കണത്തില്‍ അരങ്ങേറും. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖിയുടെ രക്ഷാകൃത്വത്തിൽ ഡിസംബര്‍ 14 മുതല്‍ 16വരെയാണ് മത്സരം നടക്കുന്നത്. കുതിരകളുടെ ശരീര ഘടന, ശക്തി, നടത്തിലെയും ഓട്ടത്തിലെയും സൗന്ദര്യം എന്നിവ വിലയിരുത്തിയാണ് വിധികർത്താക്കള്‍ വിജയികളെ തെരഞ്ഞെടുക്കുന്നത്. ടൂർണമെന്റിൽ ഈ പ്രാവശ്യം യു.എ.ഇയിൽ നിന്ന് 330 കുതിരകളും മറ്റു രാജ്യങ്ങളില്‍ നിന്നായി 15 കുതിരകളും പങ്കെടുക്കുന്നുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ നിന്നും ഈ പ്രാവശ്യം എണ്ണത്തില്‍ വർധനവ് ഉണ്ടായിട്ടുണ്ട്. യു.എ.ഇയില്‍ നിന്നും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമായി നിരവധിയാളുകള്‍ ആണ് മത്സരം കാണാന്‍ എത്താറുള്ളത്. ഏഴ് വർഷമായി നടന്നുവരുന്ന ഇന്റർനാഷണൽ അറേബ്യൻ ഹോഴ്സ് ചാമ്പ്യൻഷിപ്പ് ഒരു വിശിഷ്ട കായിക കേന്ദ്രമെന്ന നിലയിൽ ഫുജൈറയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ഇമാറാത്തി പൈതൃകത്തെ പരിചയപ്പെടുത്തുന്നത്തിലും മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്ന് ഇന്റർനാഷണൽ അറേബ്യൻ ഹോഴ്സ് ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി ചെയർമാൻ ഡോ. അഹമ്മദ് ഹംദാൻ അൽ സയൂദി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു