2023-ലെ വിശ്വസുന്ദരിപ്പട്ടം നിക്കാരഗ്വയില്‍ നിന്നുള്ള ഷീനിസ് പലാസിയോസ്. മിസ് യൂണിവേഴ്സ് പട്ടം കരസ്ഥമാക്കുന്ന ആദ്യത്തെ നിക്കാരഗ്വക്കാരിയാണ് ഷീനിസ്. സാല്‍വഡാോറില്‍ വച്ചു നടന്ന മിസ് യൂണിവേഴ്സ് മത്സരത്തില്‍ 84 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികളെ പിന്തള്ളിയാണ് ഷീനിസ് വിജയം നേടിയത്. 2022ലെ വിശ്വസുന്ദരിപ്പട്ടം കരസ്ഥമാക്കിയ അമേരിക്കയുടെ ബോണി ഗബ്രിയേല്‍ ഷീനിസിന് കിരീടമണിയിച്ചു. ഓസ്ട്രേലിയയുടെ മൊറായ വില്‍സണ്‍ രണ്ടാംസ്ഥാനവും തായ്ലന്റിന്റെ അന്റോണിയ പൊര്‍സില്‍ഡ് മൂന്നാംസ്ഥാനവും നേടി.
കമ്മ്യൂണിക്കേഷന്‍സില്‍ ബിരുദമുള്ള ഷീനിസ് മാനസികാരോഗ്യ രംഗത്തും തന്റേതായ ഇടം സൃഷ്ടിച്ചിട്ടുള്ള വ്യക്തിത്വമാണ്. ഉത്കണ്ഠാരോഗമുള്ള ഷീനിസ് അണ്ടര്‍സ്റ്റാന്റ് യുവര്‍ മൈന്‍ഡ് എന്ന പേരില്‍ ഒരു പ്രൊജക്ടും ആരംഭിച്ചിട്ടുണ്ട്.
മാനസികാരോഗ്യത്തേക്കുറിച്ച് കൂടുതല്‍ ചര്‍ച്ചചെയ്യുകയും അതേക്കുറിച്ചുള്ള മനോഭാവം മാറ്റുകയുമാണ് ഷീനിസ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ശ്വേത ശാര്‍ദ എന്ന ഇരുപത്തിമൂന്നുകാരി ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ചണ്ഡിഗഡ് സ്വദേശിയാണ് ഇവര്‍. എന്നാല്‍ അവസാന ഇരുപതുപേരില്‍ മാത്രമേ ശ്വേതയ്ക്ക് ഉള്‍പ്പെടാനായുള്ളു.
വ്യക്തിപ്രഭാവം, അഭിമുഖങ്ങള്‍, വസ്ത്രങ്ങള്‍, റാംപ് വാക്ക് തുടങ്ങിയവയ്ക്കു ശേഷമാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്. 994ല്‍ സുസ്മിത സെന്‍ ആണ് ആദ്യമായി വിശ്വസുന്ദരിപ്പട്ടം നേടിയ ഇന്ത്യക്കാരി. വിശ്വസുന്ദരിപ്പട്ടം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരി ലാറാ ദത്തയാണ്. 21 വര്‍ഷത്തിനിപ്പുറം 2021-ല്‍ ഹര്‍നാസ് സന്ധുവിലൂടെ വീണ്ടും മറ്റൊരു വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു