ദമ്മാം: നവോദയ വിന്റർ ഇന്ത്യ ഫെസ്റ്റിലെ നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഒന്നാം സമ്മാനമായ 80 ഗ്രാം സ്വർണം നേടിയ വിപിന് മലബാർ ഗോൾഡ് പ്രതിനിധി സിയാദ് സമ്മാനം നൽകി.
തുടർന്ന് രണ്ടാം സമ്മാനമായ 40 ഗ്രാം സ്വർണം നേടിയ ഷക്കീർ, മൂന്നാം സമ്മാനമായ 24 ഗ്രാം സ്വർണം നേടിയ സകീർ എന്നിവർക്ക് പുറമേ പ്രോത്സാഹന സമ്മാനമായ എട്ട് ഗ്രാം സ്വർണം നേടിയ 10 പേർക്കും സമ്മാനങ്ങൾ നൽകി.
നവോദയ കേന്ദ്ര പ്രസിഡൻറ് ലക്ഷ്മണൻ കണ്ടമ്പത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഹീം മടത്തറ, കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം ജയൻ മെഴുവേലി, ഇ.ആർ ഇവൻറ് പ്രതിനിധി താജു അയ്യാരിൽ, സുനിൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു