പി. ആർ സുമേരൻ
കൊച്ചി: സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും നിര്‍ധനരായ സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ മാജിക് പരിശീലന പ്രോഗ്രാമുമായി പ്രശസ്ത മജീഷ്യനും മെര്‍ലിന്‍ അവാര്‍ഡ് ജേതാവുമായ ഡോ.ടിജോ വര്‍ഗ്ഗീസ്. ഇന്‍റര്‍നാഷണല്‍ മജീഷ്യന്‍ സൊസൈറ്റിയുടെ(ഐ എം എസ്) മെര്‍ലിന്‍ അവാര്‍ഡ് ജേതാവായ ടിജോ വര്‍ഗ്ഗീസിന്‍റെ കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ ആദ്യത്തെ ജീവകാരുണ്യപ്രോഗ്രാമാണ് സൗജന്യ മാജിക് ക്ലാസ്സ്. മാജിക്കിനോടുള്ള കുട്ടികളുടെ താല്പര്യവും വാസനയും കണക്കിലെടുത്താണ് സ്ക്കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. മാജിക് ഒരു കൗതുകത്തിനപ്പുറം പാഠ്യപദ്ധതിയും, കഴിയുമെങ്കില്‍ ഒരു തൊഴില്‍ പരിശീലനമാക്കുക. തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ പ്രോഗ്രാമിലൂടെ താന്‍ ആഗ്രഹിക്കുന്നതെന്ന് ഡോ.ടിജോ വര്‍ഗ്ഗീസ് എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
read also:പോരു മുറുകുന്നു; ഗവർണർ തിരിച്ചയച്ച ബില്ലുകൾ വീണ്ടും പാസാക്കി തമിഴ്നാട്
താന്‍ നടത്തിവരുന്ന വിവിധങ്ങളായ കാരുണ്യ പ്രവർത്തനങ്ങളുടെ കൂടെയാണ് ഈ പ്രോഗ്രാമും അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഓസ്ക്കാര്‍ ഓഫ് മാജിക്ക് എന്ന മെര്‍ലിന്‍ പുരസ്ക്കാരം ബാങ്കോങില്‍ നടന്ന രാജ്യാന്തര കണ്‍വെന്‍ഷനിലാണ് ടിജോ വര്‍ഗ്ഗീസ് സ്വീകരിച്ചത്.മെര്‍ലിന്‍ അവാര്‍ഡ് നേടുന്ന കേരളത്തിലെ മൂന്നാമത്തെയും രാജ്യത്തെ എട്ടാമത്തെയും മജീഷ്യനാണ് ടിജോ വര്‍ഗ്ഗീസ്. 125 ല്‍ അധികം ലോക റെക്കോര്‍ഡുകളും നാലായിരത്തിലധികം അവാര്‍ഡുകളും ഇദ്ദേഹം നേടിയിട്ടുണ്ട്. പ്രകടന വിഭാഗത്തിലായിരുന്നു ടിജോയ്ക്ക് മെര്‍ലിന്‍ പുരസ്ക്കാരം ലഭിച്ചത്. വിദേശത്തും സ്വദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ ഇദ്ദേഹം മാജിക് അവതരിപ്പിച്ചുവരികയാണ്. ചലച്ചിത്ര മേഖലയിലെ അഭിനയരംഗത്തും കഴിവ് തെളിയിച്ചിട്ടുള്ള കലാകാരന്‍ കൂടിയാണ് ഡോ.ടിജോ വർഗ്ഗീസ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു