ലഖ്‌നൗ: മുഹമ്മദ് ഷമിയുടെ ഗ്രാമത്തില്‍ സ്റ്റേഡിയവും ജിമ്മും പണിയാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ലോകകപ്പിലെ ഷമിയുടെ മിന്നും പ്രകടനം പരിഗണിച്ചാണ് തീരുമാനം.ഷമിയുടെ ജന്മ ഗ്രാമമായ സഹർ അലി നഗറിലാണ് ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ യോഗി ആദിത്യ നാഥ് സർക്കാർ ഒരുങ്ങുന്നത്.ലോകകപ്പിൽ ഇന്ത്യയുടെ ഫൈനൽ പ്രവേശത്തിലെ നിർണായക കണ്ണിയാണ് ഷമി.
താരത്തോടുള്ള ആദരമായാണ് യോഗി ആദിത്യനാഥ് സർക്കാർ സ്റ്റേഡിയം പണിയാൻ ഒരുങ്ങുന്നത്.
നിർമാണത്തിനായി ഗ്രാമത്തിൽ 2.47 ഏക്കർ ഭൂമി ഏറ്റെടുത്തതായി ജില്ലാ കലക്ടർ പറഞ്ഞു. മുഖ്യമന്ത്രിക്ക് പദ്ധതി സമർപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. നിർമാണാനുമതി ഉടൻ ലഭ്യമാകുമെന്നു കലക്ടർ പ്രതീക്ഷ പങ്കിട്ടു.
സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിലെ ഉൾനാടൻ ഗ്രാമങ്ങളിൽ സ്റ്റേഡിയം പണിയാനാണ് യോഗി സർക്കാരിന്റെ തീരുമാനം. 20 സ്റ്റേഡിയങ്ങൾ നിർമിക്കാനാണ് സർക്കാർ പദ്ധതി. ഇതിന്റെ ഭാഗമായാണ് അംരോഹയിൽ ഭൂമി ഏറ്റെടുത്തിരിക്കുന്നത്.ഓപ്പൺ ജിം, റെയ്സ് ട്രാക്ക് അടക്കമുള്ള സൗകര്യങ്ങൾ സ്റ്റേഡിയത്തിലുണ്ടാകും. നിർമാണത്തിനുള്ള ഫണ്ട് അടക്കമുള്ളവ അനുവദിക്കുന്ന മുറയ്ക്ക് പണി ആരംഭിക്കുമെന്നും കലക്ടർ വ്യക്തമാക്കി.
ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ പ്രവേശത്തിലെ ഹിറോകളിൽ ഒരാൾ പേസർ മുഹമ്മദ് ഷമിയാണ്. ആദ്യ നാല് കളികളിൽ പുറത്തിരുന്നിട്ടും പിന്നീടുള്ള ആറ് കളികളിൽ വമ്പൻ പ്രകടനങ്ങളാണ് താരം പുറത്തെടുത്തത്. ലോകകപ്പിൽ വിക്കറ്റ് വേട്ടയിലും ഷമിയാണ് മുന്നിൽ.