ഇന്ത്യയിൽ എത്തിയ ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമിന് ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ പാർട്ടി ഒരുക്കിയിരുന്നു. മന്നത്ത് നടത്തിയ പ്രൈവറ്റ് പാർട്ടിയിൽ താരത്തിന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.
അതിനു പിന്നാലെ ഷാരുഖ് ഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ബെക്കാം ജെന്റിൽമാൻ ആണെന്നാണ് ഷാരുഖ് കുറിച്ചത്. താൻ അദ്ദേഹത്തിന്റെ ആരാധകനായിരുന്നെന്നും താരം പറയുന്നു.
“ഇതിഹാസത്തിനൊപ്പമുള്ള രാത്രി… ഒരു തികഞ്ഞ ജെന്റിൽമാനാണ് അദ്ദേഹം. ഞാൻ എല്ലായ്പ്പോഴും ഒരു വലിയ ആരാധകനായിരുന്നു, പക്ഷേ അദ്ദേഹത്തെ കണ്ടുമുട്ടുകയും കുട്ടികളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ടതോടെ എനിക്ക് മനസിലായി ഫുട്ബോൾ പുറത്തെടുത്തത് അദ്ദേഹത്തിന്റെ ദയയും സൗമ്യതയും മാത്രമാണെന്ന്. നിങ്ങളുടെ കുടുംബത്തോടുള്ള എന്റെ സ്നേഹം, സുഹൃത്തേ, സുഖമായി സന്തോഷവാനായിരിക്കുക, അൽപ്പം ഉറങ്ങുക.- ബെക്കാമിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഷാരുഖ് കുറിച്ചു.
തന്റെ ആദ്യ ഇന്ത്യൻ യാത്രയിലെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് ബെക്കമും എത്തി. ഷാരുഖ് ഖാന് നന്ദി പറഞ്ഞുകൊണ്ടുള്ളതായിരുന്നു കുറിപ്പ്. മനോഹരമായ രാജ്യം സന്ദർശിക്കാനായതിൽ സന്തോഷമുണ്ടെന്നാണ് ബെക്കാം കുറിച്ചത്. ഷാരുഖ് ഖാന്റേയും ഗൗരി ഖാന്റേയും അവരുടെ മക്കളുടേയും അടുത്ത സുഹൃത്തുക്കളുടേയും ഒപ്പം ഭക്ഷണം കഴിക്കാനായതില്‍ സന്തോഷമുണ്ട്.
ഇന്ത്യന്‍ സന്ദര്‍ശനം എത്ര മനോഹരമായാണ് അവസാനിച്ചത്. നന്ദി സുഹൃത്തേ, നിങ്ങള്‍ക്കും കുടുംബത്തിനും ഏതു സമയത്തും എന്റെ വീട്ടിലേക്ക് വരാം.- ഡേവിഡ് ബെക്കാം കുറിച്ചു. തനിക്ക് പാര്‍ട്ടി ഒരുക്കിയ സോനം കപൂറിനും ആനന്ദ് അഹൂജയ്ക്കും നന്ദി പറയാനും ബെക്കാം മറന്നില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു