ദുബൈ: ദുബൈയിലെ കലാ കായിക സാംസ്കാരിക സംഘടനയായ ദുബൈ പ്രിയദർശിനി വളന്റിയറിങ് ടീം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബൈ ഹെൽത്ത് അതോറിറ്റിയുടെ ബ്ലഡ് ഡൊണേഷൻ സെൻററിൽ നടന്ന ചടങ്ങ് ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ആരോഗ്യരംഗത്തെ ശിശുരോഗ വിദഗ്ധ ഡോക്ടർ സൗമ്യ സരിൻ മുഖ്യപ്രഭാഷണം നടത്തി. സി. മോഹൻദാസ്, പ്രമോദ് കുമാർ, ഡോക്ടർ ഇ.പി. ജോൺസൺ, ബി.എ. നാസർ, മൊയ്തു കുറ്റ്യാടി, ടൈറ്റസ് പുല്ലൂരൻ, ബഷീർ നാരണിപ്പുഴ, ഷൈജു അമ്മാനപ്പാറ, സുനിൽ നമ്പ്യാർ, സാദിഖ് അലി, അഖിൽ തൊടീക്കളം, ഷംസുദ്ദീൻ മുണ്ടേരി, മുഹമ്മദ് സഹിർ, കാസിം ഹംസ എന്നിവർ ആശംസകൾ നേർന്നു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
ദുബൈ കമ്യൂണിറ്റി ഡെവലപ്മെൻറ് അതോറിറ്റിയുടെ (CDA) മുഖ്യ കാർമികത്വത്തിലും സഹകരണത്തിലുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 41 വർഷമായി ദുബൈയിൽ പ്രവർത്തിക്കുന്ന ദുബൈ പ്രിയദർശിനി മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് പ്രവാസഭൂമിയിൽ നടത്തുന്നതെന്ന് ടി.എൻ. പ്രതാപൻ എം.പി അഭിപ്രായപ്പെട്ടു. രക്തദാനം എന്ന മഹാദാനത്തിലൂടെ സമാനതകളില്ലാത്ത സന്ദേശമാണ് ദുബൈ പ്രിയദർശിനി വളന്റിയർ ടീം സമൂഹത്തിന് നൽകുന്നതെന്ന് ഡോക്ടർ സൗമ്യ സരിൻ അഭിപ്രായപ്പെട്ടു.
ടി.പി. അഷ്റഫ്, ബിനീഷ്, ഹാരിസ്, ടോജി, ശ്രീജിത്ത് ഡോക്ടർ പ്രശാന്ത്, ഡീസ, ഉമേഷ്, സുലൈമാൻ കറുത്തക്ക, സിമിതാ ഫഹദ്, രമ്യ ബിനീഷ്, റെസ്വീന ഹാരിസ്, അക്വിലിൻ ടോജി തുടങ്ങിയവർ നേതൃത്വം നൽകി. പ്രസിഡന്റ് ബാബു പീതാംബരന്റെ അധ്യക്ഷതയിൽ, ജനറൽ സെക്രട്ടറി മധു നായർ സ്വാഗതവും ടീം ലീഡർ പവിത്രൻ നന്ദിയും രേഖപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു