റാസല്‍ഖൈമ: റാക് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ശ്രദ്ധേയമായി. ചര്‍ച്ച് അങ്കണത്തില്‍ നടന്ന സാംസ്കാരിക സമ്മേളനം ക്യാപ്റ്റന്‍ സെയ്ഫ് സാലെം സഈദ് അല്‍ ഖാത്രി, വിനോദ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഫാ. സിറില്‍ വര്‍ഗീസ് വടക്കടത്ത് അധ്യക്ഷത വഹിച്ചു.
റാക് ഇന്ത്യന്‍ അസോ. പ്രസിഡന്റ് എസ്.എ. സലീം, കേരള സമാജം പ്രസിഡന്റ് നാസര്‍ അല്‍ദാന, കേരള അബൂബക്കര്‍, മഞ്ജുനാഥ് സുന്ദര്‍, ഫാ. ജോയ് മേനാച്ചേരി, ഫാ. മാത്യു കുരുവിള, സ്റ്റാന്‍ലി തോംസണ്‍ എന്നിവര്‍ സംസാരിച്ചു. പാചകരാജ, പാചക റാണി വിജയികള്‍ക്കും ഷെഫുമാരായ ബിജു മാത്യു, ഫൈസല്‍, ബഷീര്‍ തുടങ്ങിയവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. ജെറി ജോണ്‍, ബേബി തങ്കച്ചന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ചെണ്ടമേളം, റെക്റ്റാങ്കിള് ബാൻഡ് നയിച്ച കലാവിരുന്ന് തുടങ്ങിയവയും കേരളീയ രുചികളോടെ നാടന്‍ തട്ടുകടകളും പ്രവര്‍ത്തിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു