തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനു പോകുന്ന കെഎസ്ആര്‍ടിസി ബെന്‍സ് ആഡംബര ബസിനായി ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്കു നിര്‍ദേശിച്ചിരിക്കുന്ന കളര്‍കോഡില്‍ ഇളവു നല്‍കിയിട്ടുണ്ട്. മുന്‍നിരയിലെ കസേര 180 ഡിഗ്രി കറക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ബസ് നിര്‍ത്തിയിടുമ്പോള്‍ സ്പ്ലിറ്റ് എസി പ്രവര്‍ത്തിപ്പിക്കാനായി പുറത്തുനിന്നുള്ള വൈദ്യുതി കണക്ഷന് നല്‍കാം.
ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറത്തിലെ കളര്‍ കോഡും ഈ ആഡംബര ബസിന് ബാധകമല്ലെന്ന് ഉത്തരവിലുണ്ട്. സര്‍ക്കാരിനും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വിവിഐപികള്‍ക്കും ബസ് ആവശ്യപ്പെടുമ്പോള്‍ വിട്ടു നല്‍കാനും നിര്‍ദേശം. നവകേരള സദസിന് ശേഷം കെഎസ്ആര്‍ടിസിയുടെ ടൂറിസം പദ്ധതിക്കായി ബസ് പ്രയോജനപ്പെടുത്തും.
പുറത്തുനിന്ന് വൈദ്യുതിയില്‍ ബസില്‍ ഏസിയും ഇന്‍വേര്‍ട്ടറും പ്രവര്‍ത്തിപ്പിക്കാം. ശുചിമുറി, മിനികിച്ചന്‍ എന്നിവ ബസിലുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടി ഏറ്റവും മുന്നില്‍ 180ഡിഗ്രി തിരിയുന്ന പ്രത്യേക ഓട്ടമാറ്റിക് സീറ്റുണ്ട്.
ബസിനായി 1.05 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. ഷാസിയുടെവില 44 ലക്ഷം രൂപ. 11 ലക്ഷം രൂപ വരുന്ന ബയോ ടോയ്ലറ്റ്, ഫ്രിജ്, മൈക്രോവേവ് അവ്ന്, ആഹാരം കഴിക്കാന്‍ പ്രത്യേക സ്ഥലം, വാഷ് ബെയ്സിന് എന്നിങ്ങനെ സൗകര്യങ്ങള്‍ ബസിലുണ്ട്. മുഖ്യമന്ത്രിക്കൊപ്പം 20 മന്ത്രിമാരും ചീഫ് സെക്രട്ടറിയും ബസിലുണ്ടാകും.
ഈ മാസം 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് നവകേരള സദസ്.നാളെ ഉച്ച തിരിഞ്ഞ് 3.30 ന് മഞ്ചേശ്വരം പൈവെളിഗെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. 140 നിയോജകമണ്ഡലങ്ങളിലും നവ കേരള സദസ് സംഘടിപ്പിക്കും.
അതിനിടെ, ബെംഗളൂരുവിലെ ബോഡി ബില്‍ഡിങ് യാര്‍ഡില്‍ നിന്ന് ബസ് കേരളത്തിലേക്കു പുറപ്പെട്ടു. ബെംഗളൂരുവില്‍നിന്നു മൈസൂരു, സുള്ള്യ വഴിയാണ് കാസര്‍കോട്ട് എത്തുന്നത്. ഇന്നു രാവിലെയാണ് മണ്ഡ്യയിലെ ഫാക്ടറിയില്‍നിന്നു ബസ് എത്തിച്ചത്. വളരെ രഹസ്യമായിട്ടായിരുന്നു ബസിന്റെ ബോഡി നിര്‍മാണപവര്‍ത്തനങ്ങള്‍. റജിസ്ട്രേഷന് നമ്പര്‍ ഉള്‍പ്പെടെ മറച്ചുവച്ചാണ് കേരളത്തിലേക്കുള്ള യാത്ര.
ബസിനായി 1.05 കോടി രൂപയാണ് ധനവകുപ്പ് പബ്ലിക് റിലേഷന്‍സ് വകുപ്പിന് അനുവദിച്ചത്. 44 ലക്ഷം രൂപയാണ് ഷാസിയുടെ വില. ബാക്കി തുക ബോഡി നിര്‍മാണത്തിനും മറ്റു സൗകര്യങ്ങള്‍ക്കുമാണ്. ബസിന് ചോക്ലേറ്റ് ബ്രൗണ്‍ നിറമാണ് നല്‍കിയിരിക്കുന്നത്. കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്ക് വെള്ള നിറമേ പാടുള്ളുവെങ്കിലും ഗതാഗതവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് ബ്രൗണ്‍ നിറം തിരഞ്ഞെടുത്തത്. 11 ലക്ഷം രൂപ വരുന്ന ബയോ ടോയ്ലറ്റ്, ഫ്രിജ്, മൈക്രോവേവ് അവ്ന്, ആഹാരം കഴിക്കാന്‍ പ്രത്യേക സ്ഥലം, വാഷ് ബെയ്സിന് തുടങ്ങിയ സൗകര്യങ്ങളാണ് ബസിലുള്ളത്. മുഖ്യമന്ത്രിയും 20 മന്ത്രിമാരും കൂടാതെ ചീഫ് സെക്രട്ടറിയും ബസിലുണ്ടാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു