Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Saudi Arabia

പ്രാരാബ്ധങ്ങളുടെ ‘ഓട്ടപ്പാച്ചിലിൽ’ നെഞ്ചുവേദന; പ്രവാസമനസ്സിൽ നൊമ്പരമായ് ‘ഉല്ലാസൻ’

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 17, 2023, 11:01 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

chungath new advt

ദമാം ∙ പ്രാരാബ്ധങ്ങളുടെ ചുമടേന്തിയുള്ള ഓട്ടത്തിനിടയിൽ സ്വന്തം ആരോഗ്യസ്ഥിതിയും രോഗവും കണക്കിലെടുക്കാതെ നേരവും കാലവുമില്ലാതെ തുടരുന്ന അലച്ചിലിനിടയിൽ പാതിവഴിയിൽ എപ്പഴോ  വീണുടയുന്ന പ്രവാസ ജീവിതങ്ങളെ ഒാര്‍മിപ്പിച്ച് ഒരു മരണം. 29 വർഷമായി ബാധ്യതകളൊഴിയാതെ തുടർന്ന പ്രവാസജീവിത ഓട്ടം എങ്ങുമെത്താതെ ഇടയ്ക്ക് നിലച്ച കഥയാണ് കഴിഞ്ഞ ദിവസം ദമാമിൽ മരണമടഞ്ഞ എറണാകുളം സ്വദേശി ഉല്ലാസന്റേത്. പ്രവാസജീവിതം പലപ്പോഴും പ്രഹേളികയായി മാറുന്ന കാഴ്ചകളിൽ ഇത്തരം നിരവധി സംഭവങ്ങളുണ്ട്. 

ദമാമിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന എറണാകുളം ഞാറയ്ക്കൽ നായരമ്പലം സ്വദേശി ഉല്ലാസൻ വാസു (62). പിക്കപ്പ് വാനുമായി ഓട്ടത്തിനിടെ ഹൃദയാഘാതം മൂലം വാഹനത്തിലായിരുന്നു അന്ത്യം. കൈവശമുള്ള ചെറിയ പിക്കപ്പുമായി ദമാമിൽ സ്ഥിരമായി ചെറിയ ഓട്ടം കാത്തു കിടക്കുന്ന  സാധാരണക്കാരനായ മലയാളി. അയാളുടെ ജീവിതവഴികളിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിന്റെ കഥയറിയാവുന്ന ചിലരൊക്കെ സ്ഥാപനങ്ങളിലെ സ്ഥിരം ഓട്ടം നൽകി സഹായിക്കുമായിരുന്നു. അത്തരത്തിലൊരാളായ രാജേഷ് രാധാകൃഷ്ണൻനായർ സാധാരണക്കാരനായ ഉല്ലാസന്റെ ജീവിതകദനകഥയുടെ കാണാക്കാഴ്ചകളെ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചപ്പോഴാണ് ദമാമിലെ മലയാളി പ്രവാസി മനസുകളിൽ  നീറ്റലായി മാറിയത്. 

രാജേഷ് പറയുന്നു: 

‘വണ്ടിക്ക് എസിയില്ല, നന്നാക്കിയിട്ടില്ല. കാരണം നാട്ടിലേക്ക് കാശ് അയക്കണം. തീരാത്ത കടമുണ്ട്. ഓരോ റിയാലും വളരെ വിലപിടിച്ചതാണ്. ചൂടിനെ പ്രതിരോധിക്കാൻ തലയിലൊരു തോർത്ത്, കണ്ണിലേക്ക് ചൂട് അടിക്കാതിരിക്കാൻ 10 റിയാലിന്റെഒരു കൂളിങ് ഗ്ലാസ്സ്. ഓട്ടം കിട്ടിയാൽ വിടില്ല എങ്ങിനെയും എത്തിപ്പിടിക്കും. ചിലപ്പോൾ വൈകുന്നതിന് ഒന്നും രണ്ടും പറഞ്ഞൊന്ന് പിണങ്ങും, എന്നാലും ആ പിണക്കം തീർത്തിട്ടേ പോകൂ. കഴിഞ്ഞ ദിവസവും രാവിലെ ഒരോട്ടം വിളിച്ചു, കുറച്ച് സാധങ്ങൾ കൊതരിയയിൽ നിന്നെടുത്തിട്ട് ദല്ലയിൽ വരണം. പിന്നെ സെക്കൻ്റ് ഇൻഡസ്ട്രിയൽ സിറ്റിയിൽ പോകണം. റേറ്റ് പറഞ്ഞാരു തർക്കം ഒരു  കുഞ്ഞു പിണക്കം, പിന്നെ പറഞ്ഞ തുക തന്നെ കൊടുത്തു. പിണങ്ങിപ്പോകുന്നത് പതിവില്ലാത്ത ഉല്ലാസ് ഒന്നു നിന്നു. കഴിഞ്ഞ ദിവസം താമസിക്കുന്ന റൂമിൽ വലിയ ശബ്ദത്തിൽ വെളുപ്പിന് 3 മണിക്ക് റൂഫിൽ നിന്ന് കോൺക്രീറ്റ് അടർന്നുവീണു. ഞാൻ നന്നായി പേടിച്ചു. അവിടുന്ന് മാറുവാൻ പോകുകയാണ്. പിന്നെ. ഇന്നലെ വണ്ടീടെ പാർട്ട്സ് വാങ്ങാൻ ഒന്ന് നടന്നു. നല്ല കിതപ്പ്, ദമാമിൽ സ്വകാര്യ ഡിസ്പൻസറിയിൽ പോയി ഇസിജി എടുത്തു, രക്തം ചെക്ക് ചെയ്തു, ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞു. എന്നാലും സംശയം കാരണം വലിയ ആശുപത്രിയിലേക്ക് റെഫറൻസ് ചോദിച്ചു, ചെറിയ തരം ഇൻഷുറൻസ് ആയതു കൊണ്ട് ഇന്നലെ അപ്രൂവൽ കിട്ടിയില്ല, ഇന്ന് പോയി നോക്കണം  ദീർഘനിശ്വാസം വിട്ടു കൊണ്ടു പറഞ്ഞു. ഉല്ലാസെ, വയ്യായ്ക മാറി എന്ന് വച്ച് പോകാതിരിക്കരുത്. അവിടെ സ്കാനിങ്ങും ട്രെഡ്മിൽ ടെസ്റ്റും കഴിഞ്ഞാൽ എന്താന്ന് അറിയാമല്ലൊ. ഒന്നുമില്ലെങ്കിൽ ആശ്വാസം, സമാധാനം.അല്ലെങ്കിൽ മരുന്ന് കഴിച്ച് മാറ്റാമല്ലൊ.. ഈ ഓട്ടം കഴിഞ്ഞ് പോകാം എന്ന് പറഞ്ഞ് പിരിഞ്ഞു. ലോഡുമായി വണ്ടി പുറപ്പെട്ടെന്ന കാര്യം കസ്റ്റമറെ അറിയിച്ചു, അരമണിക്കൂറിൽ എത്തും എന്ന് ഉറപ്പു നൽകി. സമയും കഴിഞ്ഞ് മുക്കാൽ മണിക്കൂറും കഴിഞ്ഞിട്ട് വണ്ടി എത്തിയില്ല എന്ന് കസ്റ്റമറുടെ കോൾ.  ഉല്ലാസനെ വിളിച്ചപ്പോൾ കോളെടുത്തത് മുവാസാത്ത് ആശുപത്രിയുടെ എമർജൻസിയിൽ മറ്റൊരാൾ. ഇംഗ്ലീഷിൽ മറുപടി. എന്തോ പന്തികേട് തോന്നി വീണ്ടും വിളിച്ചു. അപ്പോൾ ഫോൺ ഓഫ്. വല്ലാത്തൊരു  പരിഭ്രാന്തി എന്നെ  പിടികൂടിയിരുന്നു.  ഉല്ലാസന്റെകൂട്ടുകാരനെ വിളിച്ചു, പേടിച്ചിരുന്ന മറുപടി വന്നു. വണ്ടിയിലെ നമ്പർ കണ്ട് ഒരാൾ വിളിച്ചിരുന്നു. ഉല്ലാസ് നമ്മെ വിട്ടു പോയി. വണ്ടി ഓടിച്ചു പോകുന്നതിനിടെ നെഞ്ചുവേദന വന്നു, വണ്ടിയിൽ ഇരുന്നു തന്നെ മരിച്ചു!.

വണ്ടി കൈയ്യിൽ നിൽക്കുന്നില്ല എന്ന് കരുതിയാകണം, ആ മരണവെപ്രാളത്തിലും പാവം  ഗിയർ ന്യൂട്രലിൽ ആക്കിയിരുന്നു. അതു പതിയെ ഓരം ചേർന്ന് നിന്നു. ആർക്കും ഒരപകടവും ഉണ്ടാക്കാതെ. മരണം പിടിമുറുക്കിയപ്പോൾ  ആക്സിലേറ്റർ അമർന്നിരുന്നു. അസാധാരണമായി വണ്ടിയുടെ  ഇരമ്പൽ കേട്ട് ആളുകൾ ഓടിവരുമ്പോഴേക്കും ഉല്ലാസ്  സ്റ്റിയറിങ്ങിൽ തലചായ്ച്ചിരുന്നു എന്നന്നേക്കുമായി. ഏറെ കാത്തിരിപ്പിനൊരുവിൽ ഉണ്ടായ രണ്ട് ഇരട്ടക്കുട്ടികളാണുള്ളത്. അവരെ കണ്ട് കൊതി തീർന്നിട്ടുണ്ടാകില്ല. കാത്തിരിക്കുന്ന ഭാര്യ കസ്തൂർബായുടേയും മക്കളുടെയും മുന്നിലേക്ക് ഇനി എത്തുന്നത് ചേതനയറ്റ ശരീരമാണ്.

നാട്ടിലേക്കു യാത്ര അയക്കാൻ എല്ലാവരും പരക്കം പായുകയാണ്. ഉല്ലാസതൊന്നും അറിയുന്നില്ല.. അല്ലെങ്കിലും സ്വന്തം കാര്യം നോക്കാൻ ഉല്ലാസന് താൽപര്യമില്ലല്ലോ, സമയവും. നമ്മളാരും ഉല്ലാസാകരുത്, സ്വന്തം ആരോഗ്യം നോക്കണം, നാട്ടിൽ കാത്തിിക്കുന്നവർക്ക് നമ്മളെ വേണം ജീവനോടെ എന്ന ബോധ്യം ഉണ്ടാകണം. നമുക്കും ജീവിക്കണം എന്ന ചിന്ത വേണം. ബാധ്യത നമുക്ക് പതിയെ തീർക്കാം’ – രാജേഷ് പറഞ്ഞ് അവസാനിപ്പിക്കുന്നു. നാട്ടിൽ സംസ്കാരം നടത്തുന്നതിനായി ദമാം സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വ്യാഴാഴ്ച രാത്രി ദമാം രാജ്യാന്തരവിമാനത്താവളത്തിൽ നിന്ന് എയർലങ്ക വിമാനത്തിൽ  നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോയി. ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കരുതേ, മരുന്നും ഭക്ഷണവും സമയത്ത് കഴിക്കുക. സൂക്ഷിച്ചാൽ ദുഖിക്കേണ്ടി വരില്ല.

ReadAlso:

ഒമാനിൽ സലാലക്ക് സമീപം നേരിയ ഭൂചലനം

അബുദാബിയിൽ മലയാളി വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ഫാർമസി മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് തിരിച്ചടി, ഒമാനിൽ പുതിയ ഉത്തരവ്

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വാഹനമായി ജെനസിസിന്റെ G90 തിരഞ്ഞെടുത്തു

വേനൽക്കാല സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത് ഫയർ ഫോഴ്‌സ്

ഉല്ലാസന്റെ മരണം ഒരു ചൂണ്ടുപലകയാണ്. പ്രവാസ ജീവിത ജോലി തിരക്കുകൾക്കിടയിൽ ഒട്ടുമിക്കവർക്കും ജീവിത ശൈലി രോഗങ്ങളായ പ്രമേഹവും കൊളസ്ട്രോളും രക്തസമ്മർദ്ദമടക്കുമള്ള പലതരം ആരോഗ്യ പ്രശ്നങ്ങൾ വില്ലനാവാറുണ്ട്. മിക്കവരും  ജോലിതിരക്കിനിടയിൽ ഇതൊക്കെ അവഗണിക്കുകയോ, കൃത്യസമയത്ത് മരുന്ന് ഉപയോഗിക്കാതെയോ, സമയത്ത് ഭക്ഷണം കഴിക്കാതെ ഇരിക്കുകയോ ചെയ്യാറുണ്ട്.  ബാധ്യതകളുടെയും  കടഭാരങ്ങളുടേയും പേരിൽ  പണ ചെലവ് ഒഴിവാക്കാൻ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെയും തെറ്റായ ഉപദേശങ്ങൾ കേട്ട് മരുന്നും കഴിക്കാതെയും സ്വയം ചികിത്സ ചെയ്തുമൊക്കെ അപകടം ക്ഷണിച്ചു വരുത്താതെ  സ്വയം നോക്കേണ്ടതുണ്ട്. സൂചി കൊണ്ട് എടുക്കാവുന്നത് തൂമ്പാ കൊണ്ട് എടുക്കേണ്ട സ്ഥിതിയിൽ എത്തുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയേക്കാം. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

തിരൂരില്‍ റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

അമൃതയിൽ പുതിയ ബാച്ച് വിദ്യാർത്ഥികളെ വരവേറ്റ് സ്കൂൾ ഓഫ് ആർട്സ്, ഹ്യുമാനിറ്റീസ് & കൊമേഴ്‌സ്

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം; മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ ഒഴിഞ്ഞുമാറാനാകില്ലെന്ന് കെസി വേണുഗോപാല്‍ എംപി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആറന്മുള വള്ളസദ്യയെ വാണിജ്യവല്‍ക്കരിക്കുകയല്ല മറിച്ച് ജനകീയവല്‍ക്കരിക്കുകയാണ് ചെയ്തത്

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ തടവുകാരുടെ തടവറയില്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.