ദോഹ: ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താനെതിരെ ഖത്തറിന് തകർപ്പൻ ജയം. ഖലീഫ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ 8-1നായിരുന്നു ഖത്തർ അഫ്ഗാനിസ്താനെ വീഴ്ത്തിയത്.
ആദ്യ പകുതിയിൽതന്നെ നാല് ഗോൾ നേടിയ അൽ മുഈസ് അലിയുടെ മികവിൽ ഖത്തർ 6-1ന് ലീഡ് പിടിച്ചിരുന്നു. രണ്ടാം പകുതിയിൽ രണ്ട് ഗോൾ കൂടി നേടി വിജയത്തിന് അടിത്തറ പാകി. കളിയുടെ 11ാം മിനിറ്റിൽ ഹസൻ അൽ ഹൈദോസാണ് ആദ്യ ഗോൾ നേടിയത്. 15, 26, 33, 45 മിനിറ്റുകളിലായി അൽ മുഈസ് അലി ലക്ഷ്യം കണ്ടു.
അഹമ്മദ് അലാഉദ്ദിൻ (53), തമീം അൽ അബ്ദുല്ല (94) എന്നിവരും ഖത്തറിനായി സ്കോർ ചെയ്തു. അഫ്ഗാനു വേണ്ടി 13ാം മിനിറ്റിൽ അമിറുദ്ദീൻ ഷരീഫി ആശ്വാസ ഗോൾ നേടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു