ദോഹ: പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ കുട്ടികളുടെ പരിപാടികളും മറ്റുമായി എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെന്റർ നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു.
ഐ.സി.സിക്കു കീഴിൽ സ്റ്റുഡന്റ്സ് ഫോറത്തിനും രൂപം നൽകി. നേരത്തേയുള്ള കുട്ടികളുടെ കൂട്ടായ്മയാണ് ശിശുദിനത്തിൽ പുനരുജ്ജീവിപ്പിച്ചത്.
ഐ.സി.സിയുടെ തീരുമാനം കുട്ടികൾ ഉൾപ്പെടെ ഖത്തറിലെ ഇന്ത്യൻ സമൂഹം ഏറെ ആവേശത്തോടെയാണ് വരവേറ്റതെന്ന് പ്രസിഡന്റ് എ.പി. മണികണ്ഠൻ പറഞ്ഞു. കാർണിഷ് മെലോൺ സർവകലാശാല അസി. പ്രഫസർ ഡോ. അദ്വിതി നായിക് സംസാരിച്ചു. വിദ്യാർഥി പ്രതിനിധികളും സംവദിച്ചു. വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ നൃത്ത പരിപാടികളും മറ്റും അവതരിപ്പിച്ചു. ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു, ജനറൽ സെക്രട്ടറി മോഹൻകുമാർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരും പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു