ഗാസ സിറ്റി : ഗാസയിലെ ഏറ്റവും വലിയ ഹോസ്പിറ്റലായ അല്‍ ശിഫ ഹോസ്പിറ്റലില്‍ ഒറ്റ രാത്രി കൊണ്ട് 22 പേര് മരിച്ചതായി ഹോസ്പിറ്റല്‍ ഡയറക്ടര്‍ അബൂ സാല്‍മിയ.ആശുപത്രി കോമ്പോണ്ടില്‍ ഇപ്പോള്‍ രോഗികളും അഭയാര്‍ഥികളുമടക്കം 7000 പേരുണ്ട്.ആശുപത്രിയില്‍ വെള്ളവും വൈദ്യുതിയുമില്ലെന്നും അദ്ധേഹം അല്‍ ജസീറയോട് പറഞ്ഞു.തീവ്രപരിചരണ വിഭാഗത്തിലെ മുഴുവന്‍ പേരും മരിച്ചതായും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.തങ്ങളെക്കൊണ്ടാവും വിധം ആശുപത്രി ജീവനക്കാര്‍ രോഗികളെ പരിചരിക്കുന്നുണ്ട്.
read more അൽ -ശിഫ ആശുപത്രിക്ക് പിന്നാലെ വെസ്റ്റ് ബാങ്കിലെ സർക്കാർ ആശുപത്രിയും വളഞ്ഞ് ഇസ്രായേൽ സേന
വൈദ്യുതി ഇല്ലാത്തതിനാല്‍ ഐ സി യു വിലും നവജാത ശിശു വിഭാഗത്തിലും നിരവധി പേരാണ് മരിച്ചു വീഴുന്നത്.ഗസ്സയിലെ ഏറ്റവും പഴക്കമേറിയ അല്‍ ശിഫയില്‍ ഹമാസിന്റെ കമാന്‍ഡ് സെന്റര്‍ ഉണ്ടെന്ന വ്യാജാരോപണം ഉന്നയിച്ചാണ് ഇസ്രായേല്‍ സൈന്യം ക്രൂരമായ അക്രമണവും റൈഡും നടത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു