റിയാദ്: റിയാദിലെ ഡ്രൈവർമാരുടെ കൂട്ടായ്മയായ പ്രവാസി സ്നേഹ കൂട്ടായ്മ പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. മലസ് പെപ്പർ ട്രീ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൂട്ടായ്മ പ്രസിഡൻറ് അബ്ദുൽ മുത്തലിബ് കണ്ണൂർ അധ്യക്ഷത വഹിച്ചു. നൂറ കാർഗോ എം.ഡി ബിനോയ് കലണ്ടർ സുലൈമാൻ വിഴിഞ്ഞത്തിന് നൽകി പ്രകാശനം നിർവഹിച്ചു. ചെയർമാൻ വിജയൻ കായംകുളം, യാസർ അലി കൊടുങ്ങല്ലൂർ, ശിഹാബ് കാട്ടിൽപ്പീടിക, നിസാർ ഓച്ചിറ, അബ്ദുൽ സമദ് ആലുവ, നൂർ മുഹമ്മദ് കരുവാരകുണ്ട്, ശ്യാം വിളക്ക് പാറ എന്നിവർ പങ്കെടുത്തു. ജോയിൻറ് സെക്രട്ടറി സമദ് ആലുവ സ്വാഗതവും യാസർ അലി നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു