രാജ്യത്ത് ഏറ്റവും കൂടുതൽ പാസ്പോർട്ട് ഉടമകൾ ഉള്ളത് കേരളത്തിൽ; 2022ലാണ് ഏറ്റവും കൂടുതൽ മലയാളികൾ പാസ്പോർട്ട് സ്വന്തമാക്കിയത്


കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതൽ പാസ്പോർട്ട് ഉടമകൾ കേരളത്തിലെന്ന് റിപ്പോർട്ട്. രാജ്യത്താകെ 10.87 കോടി പാസ്പോർട്ട് ഉടമകളാണുള്ളത്. ജനസംഖ്യയിൽ ഏറെ താഴെയുള്ള കേരളത്തിൽ മാത്രം 1.12 കോടി പേര്‍ക്കാണ് പാസ്പോർട്ടുള്ളത്.

കഴിഞ്ഞ വർഷമാണ് ഏറ്റവും കൂടുതൽ മലയാളികൾ പാസ്പോർട്ട് സ്വന്തമാക്കിയത്- 15.07 ലക്ഷം പേർ. 2023 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ചാണ് കേരളത്തിൽ 1.12 കോടി പാസ്പോർട്ട് ഉടമകൾ. 1.10 കോടി പാസ്പോർട്ട് ഉടമകളുമായി മഹാരാഷ്‌ട്രയാണ് കേരളത്തിനു പിന്നില്‍.

കേരളത്തിൽ നിന്ന് കഴിഞ്ഞ വർഷങ്ങളിൽ പാസ്പോർട്ട് സ്വന്തമാക്കിയവരുടെ കണക്ക് ഇങ്ങനെ: 2020ല്‍ 6,50,708; 2021ല്‍ 9,29,373; 2022ൽ 15,07,129; 2023 ഒക്റ്റോബർ വരെ 12,85,682. പാസ്പോർട്ട് ലഭ്യമാകുന്നതിലുള്ള വേഗവും വർധിച്ചിട്ടുണ്ട്. 2014ൽ പാസ്പോര്‍ട്ട് കിട്ടാൻ കുറഞ്ഞത് 21 ദിവസം വേണമായിരുന്നെങ്കിൽ 2023 ആയപ്പോഴേക്കും ഇത് 6 ദിവസമായി ചുരുങ്ങി..കേരളത്തിൽ നിന്ന് വിദേശ രാജ്യങ്ങളിൽ പഠിക്കാൻ പോകുന്ന വിദ്യാർഥികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളുടെ കുടിയേറ്റം ഓരോ വർഷവും 40 ശതമാനം വർധിക്കുന്നുവെന്നാണ് കണക്ക്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു