തിരുവനന്തപുരം: മറിയക്കുട്ടിക്കെതിരായ ദേശാഭിമാനി വാർത്ത പാർട്ടിക്ക് കളങ്കമുണ്ടാക്കിയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മാനുഷികമായ തെറ്റാണ് സംഭവിച്ചത്. തിരുത്തിയതോടെ പ്രശ്നം തീർന്നു. എന്നാൽ ഇക്കാര്യം ഉയർത്തിപ്പിടിച്ച് പ്രായമായ സ്ത്രീയെ കോടതിയിൽ പോവാൻ പ്രേരിപ്പിക്കുന്നത് വലിയ കഷ്ടമാണെന്നും ഇ പി പറഞ്ഞു.
നവകേരള സദസ്സിനായി ബസ് വാങ്ങിയത് വലിയ കാര്യമല്ല, പ്രതിപക്ഷത്തിന് സമനില നഷ്ടമായിരിക്കുകയാണെന്നും വാങ്ങിയ ബസ് കെഎസ്ആർടിസിക്ക് നൽകുമല്ലോ, പിന്നെ എന്താണ് പ്രശ്നമെന്നും ഇ പി ചോദിച്ചു. നവകേരള സദസ്സ് രാജ്യത്തെ തന്നെ മാതൃകാ പരിപാടിയാണ്. കേരളീയത്തിൽ നിന്ന് വിട്ടു നിന്നതോടെ പ്രതിപക്ഷം ഒറ്റപ്പെട്ടു. പ്രതിപക്ഷത്തിനൊപ്പം സഞ്ചരിക്കുന്നത് ബിജെപിയെയും ഒറ്റപ്പെടുത്തുന്നു. പ്രതിപക്ഷത്തിന് എന്തെങ്കിലും പറയണം. സാമ്പത്തിക പ്രതിസന്ധി കാരണം പരിപാടികൾ ഒഴിവാക്കാൻ കഴിയുമോയെന്നും തെരഞ്ഞെടുപ്പ് കണ്ടു തന്നെയാണ് എൽഡിഎഫ് പ്രവർത്തിക്കുന്നത് എന്നും ജയരാജൻ പറഞ്ഞു.
കേരള ബാങ്കിൽ മുസ്ലിം ലീഗ് പ്രതിനിധിയെ ഉൾപ്പെടുത്തിയതിനെ എതിർക്കുന്നവരാകും പോസ്റ്റർ ഒട്ടിച്ചതിന് പിന്നിലെന്ന് ഇ പി ജയരാജൻ. എതിർക്കുന്നത് കോൺഗ്രസ് ആണ്. അതുകൊണ്ട് അവരോട് തന്നെ ചോദിക്കണം. മുസ്ലിംലീഗിന് ലഭിക്കുന്ന അംഗീകാരം കോൺഗ്രസിന് സഹിക്കുന്നില്ല. ഇത് ലീഗ് തിരിച്ചറിയുമെന്നും ഇ പി ജയരാജൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു