നാം ഭക്ഷണം പാകം ചെയ്ത് കഴിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിച്ച് വെക്കാറുണ്ട്. ആവശ്യാനുസരണം എടുത്ത് ചൂടാക്കി കഴിക്കലാണ് പതിവ്. എന്നാല്‍ വീണ്ടും ചൂടാക്കി ഉപയോഗിയ്ക്കാന്‍ സാധിയ്ക്കാത്ത ചില ഭക്ഷണ വസ്തുക്കളുണ്ട്. വീണ്ടും ചൂടാക്കി ഉപയോഗിയ്ക്കാന്‍ പാടില്ലാത്ത ചില ഭക്ഷണ വസ്തുക്കളെക്കുറിച്ചറിയാം.
ചോറ്:
നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം. എന്നാൽ ചോറാണ് ഈ വിഭാഗത്തിൽ ആദ്യം ഉൾപ്പെടുന്നത്. ഫുഡ്സ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്എസ്എ) അനുസരിച്ച്, വീണ്ടും ചൂടാക്കിയ ചോറ് കഴിക്കുന്നതിലൂടെ നിങ്ങൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടാകാം. ബാസിലസ് സെറിയസ് എന്ന ഉയർന്ന പ്രതിരോധശേഷിയുള്ള ബാക്ടീരിയയുടെ സാന്നിധ്യമാണ് ഇതിന് കാരണം.
എണ്ണ:
ഇതില്‍ പ്രധാനപ്പെട്ടതാണ് എണ്ണ. എണ്ണ വീണ്ടും ചൂടാകുമ്പോള്‍ ഹൈഡ്രോജെനേഷന് സംഭവിച്ച് ട്രാന്‍സ്ഫാറ്റായി മാറും. ഇത് കരളിന് ദോഷം വരുത്തുന്നു. രക്തക്കുഴലില്‍ ബ്ലോക്കുണ്ടാക്കാന്‍ ഇത് ഇടയാക്കും. ഹോട്ടല്‍ ഭക്ഷണങ്ങള്‍, പ്രത്യേകിച്ചും വറുത്തതും പൊരിച്ചതുമെല്ലാം കൂടുതല്‍ അപകടമാകുന്നത് ഇതു കൊണ്ടാണ്. ഇവര്‍ ഉപയോഗിച്ച ഓയില്‍ വീണ്ടും വീണ്ടും ചൂടാക്കിയാണ് ഉപയോഗിയ്ക്കുന്നത്.
മുട്ട:
നമുക്കെല്ലാവർക്കും അറിയാം, മുട്ട പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമാണ് എന്ന്. എന്നിരുന്നാലും, വേവിച്ച മുട്ടയോ പുഴുങ്ങിയ മുട്ടയോ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കാൻ പാടുള്ളതല്ല. നിങ്ങൾ മുട്ട പാകം ചെയ്തുകഴിഞ്ഞാൽ, അവ ഉടനടി കഴിക്കുക. കുറച്ച് അധികം നേരം സൂക്ഷിച്ച് വെച്ച് തണുത്ത് പോയാലും വേണ്ടില്ല, ഒരിക്കലും രണ്ടാമതും ചൂടാക്കി മുട്ട കഴിക്കരുത്. കാരണം ഉയർന്ന പ്രോട്ടീൻ ഭക്ഷണത്തിൽ ധാരാളം നൈട്രജൻ അടങ്ങിയിട്ടുണ്ട്. ഈ നൈട്രജൻ വീണ്ടും ചൂടാക്കുന്നത് മൂലം ഓക്സിഡൈസ് ചെയ്ത് ക്യാൻസറിന് കാരണമായേക്കാം.
കൂൺ:
കൂണ് ഫ്രഷ് ആയി മാത്രമേ കഴിയ്ക്കാവൂ. ഇത് ചൂടാക്കിയാല്‍ നൈട്രേറ്റുകള്‍ നൈട്രൈറ്റുകളാകുന്നു. ഇത് കഴിയ്ക്കുമ്പോള്‍ വയറുവേദന, വയറിളക്കം, ഗ്യാസ് തുടങ്ങിയ പല പ്രശ്നങ്ങളുമുണ്ടാക്കുന്നു. ഇത് ഫ്രഷ് ആയി തയ്യാറാക്കി ഉടന്‍ തന്നെ കഴിയ്ക്കുന്നതാണ് നല്ലത്. ഇതുപോലെ തന്നെ ഉരുളക്കിഴങ്ങും തണുത്തത് ചൂടാക്കിയാല്‍ ബാക്ടീരിയല്‍ പോയ്സനിംഗ് സാധ്യതയുണ്ടാക്കും. ഇത് വയറിന് പ്രശ്നങ്ങളുണ്ടാക്കുന്നു. ചിലതിന് ക്ലോസ്ട്രിഡിയം ബാക്ടീരിയല്‍ അണുബാധയുണ്ടാക്കി നെര്‍വ് പ്രശ്നങ്ങള്‍ വരെയുണ്ടാക്കാം.
ഫ്രിഡ്ജിൽ വെച്ച ഭക്ഷണങ്ങൾ:
പാകം ചെയ്ത ഭക്ഷണം ബാക്കി വന്നാല്‍ കടുത്ത ചൂട് മാറിയാല്‍ ഉടന്‍ ഫ്രിഡ്ജില്‍ വച്ച് സൂക്ഷിയ്ക്കാം. വല്ലാതെ തണുക്കേണ്ടതില്ല. നല്ലത് പോലെ അടച്ചു വയ്ക്കുക. ഇതുപോലെ ഇത് ഉപയോഗിയ്ക്കുന്നതിന്റെ ഏറെ നേരം മുന്‍പ് എടുത്ത് വയ്ക്കരുത്. ഇത് പുറത്തെടുത്ത് അധികം സമയം കഴിയും മുന്‍പ് ചൂടാക്കി ഉപയോഗിയ്ക്കാം. കാരണം പുറമേ ഏറെ നേരം വയ്ക്കുമ്പോള്‍ ഇവയിലെ ബാക്ടീരിയ വീണ്ടും ആക്ടീവാകുന്നു. കഴിവതും ഫ്രഷ് ആയവ കഴിയ്ക്കുക. തീരെ നിവൃത്തിയില്ലെങ്കില്‍ മാത്രം ഫ്രിഡ്ജില്‍ വച്ച് മേല്‍പ്പറഞ്ഞ രീതിയില്‍ ഉപയോഗിയ്ക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു