അടിമാലി∙ ജനങ്ങളാണോ കുലംകുത്തി അതോ അയാളാണോയെന്ന് മറിയക്കുട്ടി’. അതൊന്നും ഞാന്‍ പറയില്ലെന്ന് സുരേഷ് ഗോപി. ക്ഷേമപെൻഷൻ കിട്ടാത്തതിൽ പ്രതിഷേധിച്ച് മൺചട്ടിയുമായി ഭിക്ഷയാചിച്ച മറിയക്കുട്ടിയുടെ വീട്ടിലെത്തി ചലച്ചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപി. ബിജെപി നേതാക്കൾക്കൊപ്പമാണ് മറിയക്കുട്ടിയുടെ വീട്ടിലെത്തിയത്. സുരേഷ് ഗോപിയോട് മറിയക്കുട്ടി നന്ദി അറിയിച്ചു.
‘‘സാറിനോട് നന്ദി, സാറ് ഇത്ര അദ്ഭുതങ്ങൾ പ്രവർത്തിച്ചേച്ചു പോകുന്നതിൽ എനിക്കു നന്ദി. സാറിനൊത്തിരി ഉപദ്രവങ്ങളൊക്കെ ഉണ്ടായി, വൃത്തികെട്ട കാര്യം. അതിൽ ഞങ്ങൾ ദുഃഖിച്ചിരിക്കുവായിരുന്നു’’– മറിയകുട്ടി പറഞ്ഞു.
‘അല്ല സാറേ, ഞാൻ ചോദിക്കട്ടെ, ജനങ്ങളെ പറ്റിച്ചോണ്ടിരിക്കണെ എന്തിനാ?. ജനങ്ങളാണോ കുലംകുത്തി അതോ അയാളാണോ’. അതൊന്നും ഞാന്‍ പറയില്ലെന്ന് സുരേഷ് ഗോപി. ഞാൻ പറയുമെന്ന് മറിയക്കുട്ടി. എന്നെ അറസ്റ്റു ചെയ്താലും ശരി. ആരാ കുലംകുത്തി, ചോദിക്കും. ഞങ്ങൾക്ക് മഞ്ഞക്കാർഡ് ഇല്ല. അതു സിപിഎംകാർക്കുള്ളതാ’. പിന്നാലെ, ‘അമ്മയെ ശ്രദ്ധിച്ചേക്കണേ’ എന്ന് മറിയക്കുട്ടിയുടെ ഒപ്പമുള്ളവരോട് സുരേഷ് ഗോപി പറഞ്ഞു.
ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടിയും (87) പൊളിഞ്ഞപാലം താണിക്കുഴിയിൽ അന്ന ഔസേപ്പും (80) കഴിഞ്ഞ ചൊവ്വാഴ്ചയാണു ഭിക്ഷയെടുത്തു പ്രതിഷേധിച്ചത്. പിന്നാലെ, മറിയക്കുട്ടിക്കു ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നും ഒന്നരയേക്കർ സ്ഥലവും 2 വീടുകളും ഉണ്ടെന്നും സിപിഎം പ്രചരിപ്പിരുന്നു. ഇവരുടെ മക്കളും സഹോദരങ്ങളും ഉൾപ്പെടെ വിദേശത്തുണ്ടെന്നും ഈ വസ്തുതകൾ മറച്ചുവച്ചാണു ഭിക്ഷ യാചിക്കാൻ ഇറങ്ങിയതെന്നും സിപിഎം ആരോപിച്ചിരുന്നു.
read also…വ്യാജ ഐഡി കാര്‍ഡ് തട്ടിപ്പ് ; വി സതീശന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ
എന്നാൽ, ആരോപണങ്ങളെല്ലാം തെറ്റാണെന്നു മറിയക്കുട്ടി തെളിയിച്ചു. മറിയക്കുട്ടിക്കെതിരെ വാർത്ത നൽകിയതിൽ സിപിഎം മുഖപത്രം ഖേദപ്രകടനം നടത്തി. എന്നാൽ, വിഷയത്തിൽ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നാണ് മറിയക്കുട്ടിയുടെ നിലപാട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു