ദുബൈ: സമൂഹ മാധ്യമങ്ങളിൽ സമയം ചെലവിടുമ്പോൾ സ്വയം നിയന്ത്രണം വേണമെന്ന് ടോപ്പേഴ്സ് ടോക്. റിഫ്രഷ്മെന്റ് എന്ന നിലയിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ അത് പഠനത്തെ ഒരു തരത്തിലും ബാധിക്കാതെ നോക്കണമെന്നും ഗൾഫ് മാധ്യമം എജുകഫെയിൽ സംഘടിപ്പിച്ച ടോപ്പേഴ്സ് ടോക്കിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. യു.എ.ഇയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളാണ് ടോപ്പേഴ്സ് ടോക്കിൽ പഠനാനുഭവങ്ങളും ടിപ്സുകളും സഹപാഠികളുമായി പങ്കുവെച്ചത്.
വൈസ് ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ ഉമ്മുൽ ഖുവൈൻ വിദ്യാർഥികളായ ഫാത്തിമ റിസ, ഫെഫ്രി ജോസഫ് ജോസ്, ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ഷാർജയിൽ നിന്നുള്ള മഹിബ, സെയ്ദ് യാമീൻ അനിസ് ജാഫർ, ബഡ്സ് പബ്ലിക് സ്കൂൾ വിദ്യാർഥികളായ കശ്വി ശർമ, ജാനകി ജോയ് ജോസ്, ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂളിൽ നിന്നുള്ള സാറ, സോണൽ സജു എന്നിവരാണ് ടോപ്പേഴ്സ് ടോക്കിൽ പങ്കെടുത്തത്.
പഠനത്തിൽ സ്ഥിരത പുലർത്തുന്നതാണ് മികച്ച മാർക്ക് വാങ്ങാനുള്ള പോംവഴിയെന്ന് സോണൽ സജു പറഞ്ഞു. പഠിച്ച വിഷയങ്ങളുടെ എണ്ണത്തിലല്ല, എത്ര നന്നായി പഠിച്ചുവെന്നതിലാണ് കാര്യമെന്നായിരുന്നു സെയ്ദ് യാമീൻ അനീസ് ജാഫറിന്റെ അഭിപ്രായം. പഠനത്തിൽ ശ്രദ്ധിക്കാൻ ചെയ്യേണ്ട വിവിധ ടിപ്സുകളും ഇവർ പങ്കുവെച്ചു. സഹപാഠികളായ വിദ്യാർഥികൾ ഉന്നയിച്ച ചോദ്യത്തിന് പക്വമായ മറുപടിയിലൂടെ എല്ലാവരും സദസ്സിന്റെ കൈയടിയും വാങ്ങിച്ചാണ് വേദി വിട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു