അബൂദബി: കുറ്റ്യാടിയുടെ പെരുമ വിളിച്ചോതുന്ന പൈതൃകോത്സവം ‘കുറ്റ്യാടി കാര്‍ണിവല്‍’ നവംബര്‍ 19 ഞായറാഴ്ച അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11 മണി മുതല്‍ വിവിധ പഞ്ചായത്തുകള്‍ തമ്മിലുള്ള മത്സര പരിപാടികളും വൈകീട്ട് നാലു മണിക്ക് കാര്‍ണിവലിന്റെ പതാക ഉയര്‍ത്തലും വിളംബര ഘോഷയാത്രയും നടക്കും. രുചിവൈവിധ്യങ്ങള്‍ അടങ്ങുന്ന 14ല്‍പരം സ്റ്റാളുകളിൽ തനതായ കടത്തനാടന്‍ ഭക്ഷണങ്ങൾ ഒരുക്കും.
ഇരുനൂറില്പരം കലാകാരന്മാര് അണിനിരക്കുന്ന കലാവിരുന്ന്, കളരിപ്രദര്‍ശനം തുടങ്ങിയവയുമുണ്ടാകും. പാറക്കല്‍ അബ്ദുല്ല, പി. ബാവ ഹാജി, ഷുക്കൂര്‍ അലി കല്ലുങ്കല്‍, ഡോ. അബ്ദുല്‍ സമദ്, ഇബ്രാഹിം മുറിച്ചാണ്ടി, അഡ്വ. മുഹമ്മദ് കുഞ്ഞി, സി.എച്ച്. യൂസുഫ് തുടങ്ങിയവര്‍ മുഖ്യാതിഥികളാവും. ശാദി മുബാറക്, ലൈറ്റ്സം ഇനീഷ്യേറ്റ് ഫോര്‍ വില്ലേജ് എംപവര്‍മെന്റ്(ലൈവ്) വിദ്യാഭ്യാസ പദ്ധതി, കുടിവെള്ള പദ്ധതി, സ്മൃതിപഥം, ഇന്‍സിജാം/ ഇന്സ്പിരേഷന് പ്രവര്‍ത്തക ക്യാമ്പുകള്‍, അന്താക്ഷരി തുടങ്ങിയവയും നടത്തിവരുന്നുണ്ട്. മജീദ് പി.സി(എം.ഡി ടേസ്റ്റിഫുഡ്), അബ്ദുല്‍ ബാസിത് കായക്കണ്ടി, അഷ്റഫ് നജാത്ത്, അസ്മര്‍ കോട്ടപ്പള്ളി, ഷംസീര്‍ ആര്.ടി, റഫീക് പാലോലത്തില്, കുഞ്ഞബ്ദുള്ള സി.കെ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു