റാസല്‍ഖൈമ: പുതിയ വാണിജ്യ-വ്യാപാര സാധ്യതകള്‍ തേടി യു.എ.ഇയിലെത്തിയ റഷ്യന്‍ പ്രതിനിധിസംഘത്തിന് റാസല്‍ഖൈമയില്‍ സ്വീകരണം. യു.എ.ഇയുടെ വ്യാപാര പങ്കാളികളില്‍ മുന്‍നിരയിലുള്ള റഷ്യക്കു മുന്നില്‍ വിപുലമായ ബിസിനസ് അവസരങ്ങളാണ് റാക് ഇക്കണോമിക് സോണ്‍ (റാകിസ്) അവതരിപ്പിച്ചത്. വാണിജ്യ അവസരങ്ങളെക്കുറിച്ചുള്ള പഠനാവശ്യാര്‍ഥം റാസല്‍ഖൈമയിലെത്തിയ റഷ്യന്‍ സംഘത്തിനു മുന്നിലാണ് റാകിസ് അധികൃതര്‍ എമിറേറ്റിലെ വിപുല ബിസിനസ് സാധ്യതകള്‍ മുന്നില്‍വെച്ചത്.
റാകിസിന്റെ വിജയഗാഥ റഷ്യന്‍ സംരംഭകരുടെ കൂടി പിന്തുണയിലാണെന്ന് റാകിസ് ഗ്രൂപ് സി.ഇ.ഒ റാമി ജല്ലാദ് പറഞ്ഞു. നൂതന സ്റ്റാര്‍ട്ടപ്പുകള്‍, എസ്.എം.ഇകള്‍ തുടങ്ങി വലിയ നിര്‍മാതാക്കള്‍വരെ 900ത്തിലേറെ റഷ്യന്‍ കമ്പനികള്‍ റാകിസില് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റാക് പോര്‍ട്ട്സ്, റാക് പ്രോപ്പര്‍ട്ടീസ്, അല്‍ മര്‍ജാന്‍ തുടങ്ങിയവ സന്ദര്‍ശിച്ച റഷ്യന്‍ പ്രതിനിധിസംഘം റാസല്‍ഖൈമയിലെ നിക്ഷേപാന്തരീക്ഷത്തെയും വിവിധ മേഖലകളിലെ വളര്ച്ചസാധ്യതകളെക്കുറിച്ചും ചര്‍ച്ചനടത്തി. റഷ്യയുടെ വ്യാപാര പങ്കാളികളില്‍ 12ാമത് സ്ഥാനത്തുള്ള യു.എ.ഇ, മിഡിലീസ്റ്റിലെ രാജ്യങ്ങളില്‍ ഒന്നാമതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു