ദോഹ: ലോകകപ്പ് ഫുട്ബാൾ വേളയിൽ അവതരിപ്പിച്ച മാതൃകയിൽ ദോഹ എക്സ്പോയുടെ ലോഗോ പതിച്ച വാഹന നമ്പർ പ്ലേറ്റുകൾ പ്രഖ്യാപിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. വ്യാഴാഴ്ച മുതൽ ലൈസൻസ് പ്ലേറ്റുകൾ അനുവദിച്ചു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. താൽപര്യമുള്ള വാഹന ഉടമകൾക്ക് നിശ്ചിത തുക ഫീസ് അടച്ച് ദോഹ എക്സ്പോ ലോഗോ നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കാവുന്നതാണ്. ലളിതമായ രജിസ്ട്രേഷനിലൂടെ തന്നെ നമ്പർ പ്ലേറ്റിന് ബുക്ക് ചെയ്യാമെന്ന് മന്ത്രാലയം അറിയിച്ചു.
അതേസമയം, പുതിയ വാഹന രജിസ്ട്രേഷൻ ഉൾപ്പെടെയുള്ളവർക്ക് നിർബന്ധമല്ല. പ്രൈവറ്റ് ലൈസൻസ് പ്ലേറ്റുകൾക്ക് മാത്രമായിരിക്കും ലോഗോ ലഭ്യമാക്കുക. വ്യാജമായോ, പകർപ്പുകൾ എടുത്തോ നമ്പർ പ്ലേറ്റുകളിൽ ലോഗോ പതിക്കുന്നത് കുറ്റകരമാണെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ലോകകപ്പ് ഫുട്ബാൾ വേളയിലും പ്രത്യേക ലോഗോ പതിച്ച വാഹന നമ്പർ പ്ലേറ്റുകൾ ട്രാഫിക് വിഭാഗം അവതരിപ്പിച്ചിരുന്നു. സ്വദേശികളും താമസക്കാരും ഉൾപ്പെടെ വാഹന ഉടമകൾക്കിടയിൽ ഏറെ തരംഗമായി മാറുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു