ദോഹ: പ്രമുഖ ഇറ്റാലിയൻ ക്ലബ് ഇന്റർമിലാനുമായി കൈകോർത്ത് ഖത്തർ എയർവേസ്. യൂറോപ്യൻ ഫുട്ബാളിലെ കരുത്തരായ ഇന്റർമിലാന്റെ ഗ്ലോബൽ എയർലൈൻ പങ്കാളിയായാണ് ഖത്തർ എയർവേസ് പങ്കുചേരുന്നത്. ദുബൈ എയർഷോയിൽ ഖത്തർ എയർവേസ് സി.ഇ.ഒ എൻജിനീയർ ബദർ അൽ മീർ പ്രഖ്യാപനം നടത്തി.
ഖത്തറിന്റെ ദേശീയ എയർലൈൻ കമ്പനിയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവിസ് നടത്തുന്ന ഖത്തർ എയർവേസിന്റെ യൂറോപ്പിലെയും ഇറ്റാലിയിലെയും വിപണി പങ്കാളിത്തത്തിൽ ഇന്റർ മിലാൻ സജീവമായിരിക്കും. കോർപറേറ്റ് ബ്രാൻഡിങ്, ഹോസ്പിറ്റാലിറ്റി, മാർക്കറ്റിങ് റൈറ്റ്, ആരാധകർക്കുള്ള യാത്ര തുടങ്ങി വിവിധ പദ്ധതികളാണ് കരാറിന്റെ ഭാഗമായി ധാരണയിലെത്തുന്നത്. മുൻ ഇറ്റാലിയൻ-ഇന്റർ താരം മാർകോ മറ്റരാസിയും ദുബൈയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
ദുബൈ എയർഷോയുടെ ഭാഗമായ പ്രദർശനത്തിൽ ഖത്തർ എയർവേസിന്റെ വേൾഡ് ക്ലാസ് എയർലൈൻസുകളിൽ ഇന്റർ എക്സിക്യൂട്ടിവ് ടീമിന് സന്ദർശനവും ഒരുക്കിയിരുന്നു. കരാറിന്റെ ഭാഗമായി ഇന്റർ ആരാധകർക്ക് സാൻസിറോയിലെ മത്സരങ്ങൾക്കുള്ള യാത്രയിൽ വിവിധ ആനുകൂല്യങ്ങളും ഖത്തർ എയർവേസ് നൽകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു