രാ​ജ്യ​ത്ത്​ ഇ​റ​ക്കു​മ​തി​ചെ​യ്ത്​ വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഹ​ലാ​ൽ അ​​ല്ലെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി: എ​ഫ്.​എ​സ്‌.​ക്യൂ.​സി

മ​സ്ക​ത്ത്​: രാ​ജ്യ​ത്ത്​ ഇ​റ​ക്കു​മ​തി​ചെ​യ്ത്​ വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഹ​ലാ​ൽ അ​​ല്ലെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് ക്വാ​ളി​റ്റി സെ​ന്റ​ർ (എ​ഫ്.​എ​സ്‌.​ക്യൂ.​സി) വ്യ​ക്​​ത​മാ​ക്കി.

രാ​ജ്യ​ത്തെ സ്റ്റാ​ൻ​ഡേ​ർ​ഡ് സ്പെ​സി​ഫി​ക്കേ​ഷ​നു​ക​ൾ​ക്ക് (നോ​ൺ-​ഹ​ലാ​ൽ) അ​നു​രൂ​പ​മ​ല്ലാ​ത്ത ഇ​റ​ക്കു​മ​തി​ചെ​യ്ത ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

ഇ​തി​നോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ​കേ​ന്ദ്രം. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന എ​ല്ലാ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളും സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും ല​ബോ​റ​ട്ട​റി വി​ശ​ക​ല​നം വ​ഴി അ​വ​യു​ടെ സു​ര​ക്ഷ​യും നി​യ​ന്ത്ര​ണ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ര​സി​ക്കു​ക​യും പ്രാ​ദേ​ശി​ക വി​പ​ണി​ക​ളി​ൽ വി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ന്നി​ല്ലെ​ന്നും കേ​ന്ദ്രം വ്യ​ക്​​ത​മാ​ക്കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു