റിയാദ്: സൗദി തലസ്ഥാന നഗരിയിലെ മലയാളി സാംസ്കാരിക സംഘടനാരംഗത്തെ ഊർജസ്വലതയുടെ പ്രസന്നമുഖമായിരുന്നു സത്താർ കായംകുളം എന്ന സാമൂഹികപ്രവർത്തകൻ. കേവലം ആകസ്മികതക്കപ്പുറം ഞെട്ടിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിെൻറ വിയോഗവാർത്ത.
രക്തസമ്മർദ്ദത്തിെൻറ ഏറ്റക്കുറച്ചിലുകൾക്കിടയിൽ ഉഴറുേമ്പാഴും പൂർണാരോഗ്യത്തോടെ തിരിച്ചുവരാൻ കെൽപ്പുള്ളതാണ് സദാ പ്രസരിപ്പാർന്ന അദ്ദേഹത്തിലെ കർമയോഗി എന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം വിശ്വസിച്ചു. ആ പ്രതീക്ഷയെ വളർത്തുന്നതായിരുന്നു ഏറ്റവും ഒടുവിലെ ദിവസങ്ങളിൽ പോലും ആശുപത്രിയിൽനിന്ന് ലഭിച്ചിരുന്ന വിവരങ്ങളും. എന്നാൽ എല്ലാം അസ്ഥാനത്താക്കിയാണ് അപ്രതീക്ഷിതമായ വിടവാങ്ങലുണ്ടായത്.
32 വർഷത്തെ റിയാദിലെ പ്രവാസത്തിനിടയിൽ അത്ര തന്നെ കാലം അദ്ദേഹം പ്രവാസി സാമൂഹികരംഗത്ത് മുൻനിരയിൽ നിലയുറപ്പിച്ചിരുന്നു. റിയാദിലെ മലയാളി സാമൂഹികപ്രവർത്തകരുടെ സംഗമകേന്ദ്രമായ ബത്ഹയിലെ റമദ് ഹോട്ടൽ അങ്കണത്തിലും പരിസരങ്ങളിലും ആൾക്കൂട്ടത്തിനിടയിൽ ശുഭ്രവസ്ത്രവും നിറചിരിയുമായി ഉയർന്നുതന്നെ കാണുമായിരുന്നു ആ കുറിയ മനുഷ്യനെ. ഇനിയാ സാന്നിധ്യം ഓർമ മാത്രമാണ്.
ബുധനാഴ്ച വൈകീട്ട് 5.15 ഓടെ മടങ്ങിവരാത്ത ലോകത്തേക്ക് അദ്ദേഹം യാത്ര തിരിച്ചെന്ന വിവരം പുറത്ത് വന്നതോടെ ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയിലേക്ക് റിയാദിെൻറ വിവിധ ദിക്കുകളിൽനിന്ന് പ്രവാസി സമൂഹത്തിെൻറ നാനാതുറകളിലുള്ള ആളുകളുടെ ഒഴുക്കായിരുന്നു.
പക്ഷഘാതത്തെ തുടർന്ന് മൂന്നര മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശകരോട് പ്രതികരിച്ചും കണ്ണുതുറന്നും തിരിച്ചുവരവിെൻറ സൂചനകൾ കാണിച്ചിരുന്നു. അതെല്ലാം മരണത്തിെൻറ കുസൃതികൾ മാത്രമായിരുന്നെന്ന് ഒരു ഞെട്ടലോടെ തിരിച്ചറിയുേമ്പാഴും ആർക്കും അത്ര പെട്ടന്ന് അതുൾക്കൊള്ളനായില്ല. രാത്രി വൈകിയും മോർച്ചറിക്ക് മുന്നിൽ വലിയ ആൾക്കൂട്ടം ഒഴിയാതെ നിന്നു. അത്രപെട്ടെന്നൊന്നും അയാളിൽനിന്ന് വേർപെടാൻ കഴിയാത്തവരായിരുന്നു അവരെല്ലാം.
നീണ്ട മൂന്ന് പതിറ്റാണ്ടിലേറെ കാലം സൗദിയിലാകെ അറിയപ്പെടുകയും റിയാദിൽ വ്യത്യസ്തത സംഘടനകൾക്ക് നേതൃത്വം നൽകുകയും ചെയ്ത സത്താർ പ്രവാസി സമൂഹത്തിെൻറ സ്വീകാര്യ മുഖമായിരുന്നു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമാകുേമ്പാൾ തന്നെ എം.ഇ.എസ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ, ജീവകാരുണ്യ സംഘടനകളുടെ നേതൃനിരയിലും പ്രവർത്തിച്ചു. സിരകളിൽ കോൺഗ്രസിെൻറ രക്തം ഓടുന്ന അദ്ദേഹം പ്രവാസി ഘടകത്തോട് യോജിച്ചും വിയോജിച്ചും നിന്നിട്ടുണ്ടെങ്കിലും ഒരിക്കലും പാർട്ടിയുടെ അതിർവരമ്പ് ലംഘിച്ചു പോയിട്ടില്ല.
അടിമുടി കോൺഗ്രസ് പ്രവർത്തകനായിരുന്ന സത്താർ ജോലിക്കിടയിലെ ഒഴിവു സമയങ്ങളെല്ലാം ചെലവഴിച്ചത് സംഘടനയെ വളർത്താനും പ്രവർത്തകരെ ചേർത്ത് നിർത്താനുമാണ്. ബത്ഹയിൽ ഒറ്റക്കുള്ള നിൽപുണ്ടാവാറില്ലായിരുന്നു. ആൾക്കൂട്ടത്തിലോ സൗഹൃദത്തിൽ കൈകോർത്തോ അയാൾ എന്നും കൂട്ടത്തോടൊപ്പമാണ് നടന്നിരുന്നത്. രക്തസമ്മർദ്ദം അടിതെറ്റിച്ച് വീഴ്ത്തിയ ഉറക്കത്തിലേക്ക് പോകുന്നതിന് ഏതാനും മണിക്കൂർ മുമ്പ് പോലും ബത്ഹയിൽ തെൻറ സന്തതസഹചാരികൾക്കൊപ്പം സംഘടനാപ്രവർത്തനങ്ങളിൽ മുഴുകി.
സൗദിയിലാകെ വലിയ സൗഹൃദ വലയമുള്ള സത്താറിെൻറ വിയോഗമറിഞ്ഞു പലരും റിയാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. റിയാദ് കിങ് സഊദ് മെഡിക്കൽ സിറ്റിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ഷിബു ഉസ്മാൻ, ശിഹാബ് കൊട്ടുകാട്, മുജീബ് കായംകുളം അടക്കമുള്ള സാമൂഹിക പ്രവർത്തകർ ഇതിനായി രംഗത്തുണ്ട്. ഇന്ന് രാത്രി 10ന് ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മോർച്ചറിയിൽനിന്ന് എടുക്കും. മോർച്ചറിക്ക് സമീപമുള്ള മസ്ജിദിൽ മയ്യിത്ത് നമസ്കാരം നിർവഹിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു