തിരുവനന്തപുരം: കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ ബാങ്കുകളെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍. ആത്മഹത്യ ചെയ്ത പ്രസാദിന് സിബില്‍ സ്‌കോര്‍ 800ന് മുകളിലുണ്ടെന്നും അതിനാല്‍ ബാങ്ക് വായ്പ നിഷേധിച്ചത് പി.ആര്‍.എസ് വായ്പാ കുടിശ്ശിക സിബില്‍ സ്‌കോറിനെ ബാധിച്ചതാണെന്നുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു. കര്‍ഷക ആത്മഹത്യയ്ക്ക് കാരണം ബാങ്കിന്റെ നിബന്ധനകളും വ്യവസ്ഥകളുമാണെന്നാണ് മന്ത്രി പറയുന്നത്.
കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട കള്ളപ്രചാരണം പൊളിഞ്ഞുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കേന്ദ്രമന്ത്രി വി. മുരളീധരനും മാപ്പ് പറയണമെന്നും അനിൽ ആവശ്യപ്പെട്ടു. വി മുരളീധരൻ പറഞ്ഞതെല്ലാം തെറ്റാണെന്നും ഭക്ഷ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 2022-2023 ല്‍ സംഭരിച്ച നെല്ലിന് 644 കോടി രൂപ കേന്ദ്രം തരാനുണ്ട്. 2023-2024 ല്‍ കിട്ടേണ്ട 792 കോടി രൂപയും കുടിശ്ശികയുണ്ട്. ഓഡിറ്റ് പൂര്‍ത്തിയാകാത്തതിനാല്‍ പിടിച്ചുവെച്ചത് 6 കോടി രൂപ മാത്രമാണെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രത്തിൽ നിന്ന് നെല്ല് സംഭരണ കുടിശ്ശിക നേടിയെടുക്കാൻ പ്രതിപക്ഷം സർക്കാരിനൊപ്പം നിൽക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നെല്ല് സംഭരണത്തിലെ കണക്കിൽ വ്യത്യാസം ഉണ്ടെങ്കിൽ ബിജെപി നേതാക്കൾക്ക് അത് തന്നോട് പറയാം. പ്രതിവർഷം 1300 കോടി രൂപ കേന്ദ്രം നൽകേണ്ടതാണ്. പി ആർ എസ് വായ്പ നിർത്തണമെന്ന് ഇപ്പോൾ പ്രതിപക്ഷം പറയുന്നു. പി ആർ എസ് വായ്പ കൊണ്ടുവന്നത് ഉമ്മൻ ചാണ്ടി സർക്കാരാണ്. പി ആർ എസ് വായ്പ അല്ലെങ്കിൽ ബദൽ എന്തെന്ന് പ്രതിപക്ഷം പറയണമെന്നും ജി ആര്‍ അനില്‍ പറഞ്ഞു. കർഷകൻ്റെ വ്യക്തിഗത ബാധ്യതയിൽ നിന്ന് പി ആർ എസ് വായ്പയെ ഒഴിവാക്കണമെന്നും ഇതിന് കേന്ദ്രം നടപടി എടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആത്മഹത്യ ചെയ്ത കർഷകൻ ആദ്യം ഫെഡറൽ ബാങ്കിൽ നിന്നാണ് വായ്പയെടുത്ത്. തിരിച്ചടവിൽ മുടക്കമുണ്ടായിട്ടില്ല. രണ്ടാമത്തെ വായ്പ കേരള ബാങ്കാണ് നൽകിയത്. ഇതിലും ഇതുവരെ മുടക്കം വന്നിട്ടില്ല. സർക്കാർ ഗ്യാരണ്ടിയിലാണ് ബാങ്ക് വായ്പ നൽകുന്നത്. പിന്നെ എന്തിനാണ് കർഷകൻ്റെ പേരിൽ പ്രത്യേക ഗ്യാരണ്ടി ബാങ്ക് ആവശ്യപ്പെടുന്നത്. പി ആർ എസ് വായ്പയെടുക്കുന്ന കർഷകന്റെ സിബിൽ സ്കോർ ബാധിക്കുന്ന തരത്തിലുള്ള നിബന്ധന ബാങ്കുകൾ മാറ്റാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
തകഴി സ്വദേശിയും കിസാൻ സംഘ് ജില്ലാ പ്രസിഡന്റുമായ പ്രസാദ് (55) ആണ് ജീവനൊടുക്കിയത്. മരണത്തിന് ഉത്തരവാദി സര്‍ക്കാരും ബാങ്കുകളുമെന്ന് എഴുതിവച്ചശേഷമാണ് പ്രസാദ് വിഷംകഴിച്ച് ജീവനൊടുക്കിയത്. നെല്ല് സംഭരിച്ചതിന്റെ വില പിആർഎസ് വായ്പയായി പ്രസാദിന് കിട്ടിയിരുന്നു.
തുടർകൃഷിക്ക് വായ്പക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നെങ്കിലും പിആര്‍എസ് വായ്പ കുടിശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതോടെ മനം മടുത്താണ് പ്രസാദ് ജീവനൊടുക്കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു