അബൂദബി: മലയാളി സമാജം സംഘടിപ്പിച്ച പ്രഥമ ഉമ്മൻചാണ്ടി മെമ്മോറിയല്‍ സെവന്‍സ് ഫുട്ബാള്‍ മത്സരത്തില്‍ എച്ച്.എസ് കാഞ്ഞങ്ങാടിന് ഒന്നാം സമ്മാനം. 16 ടീമുകള്‍ മാറ്റുരച്ച ആവേശകരമായ മത്സരങ്ങള്‍ കാണാന്‍ ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനും എത്തിയിരുന്നു. പിതാവിന്റെ പേരില്‍ ഗള്‍ഫില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് അവർ നന്ദി പ്രകാശിപ്പിച്ചു. ഫൈന്‍ വൈ.എഫ്.സി മുശ്രിഫ് രണ്ടാം സ്ഥാനവും കോര്‍ണര്‍ വേള്‍ഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഏറ്റവും നല്ല കളിക്കാരനായി എച്ച്.എസ്. കാഞ്ഞങ്ങാടിന്റെ അഷ്കറിനെയും ഏറ്റവും നല്ല ഗോള്‍ കീപ്പറായി ഫൈന്‍ വേയുടെ ജഹീര്‍ ഖാനെയും തിരഞ്ഞെടുത്തു. ഒന്നാം സ്ഥാനത്തേക്കുള്ള ട്രോഫി സമാജം പ്രസിഡന്റ് റഫീഖ് കയനയിലും ട്രോഫി സംഭാവന ചെയ്ത ഇന്‍കാസിന്റെ ജനറല്‍ സെക്രട്ടറി സലിം ചിറക്കലും ചേര്‍ന്ന് സമ്മാനിച്ചു. രണ്ടാം സ്ഥാനത്തേക്കുള്ള ട്രോഫി സമാജം ജനറല്‍ സെക്രട്ടറിയും ട്രോഫി സംഭാവന ചെയ്ത വീക്ഷണം ഫോറം പ്രസിഡന്റ് സി.എം. അബ്ദുല്‍ കരീമും കൈമാറി. മൂന്നാം സ്ഥാനത്തേക്കുള്ള ട്രോഫി സമാജം ട്രഷറര്‍ അജാസ് അപ്പാടത്ത് നല്കി.
എം.യു. ഇര്‍ഷാദ്, ഗോപകുമാര്‍, ബി. യേശുശീലന്‍, രേഖിന് സോമന്, ടോമിച്ചന് വര്‍ക്കി, ഷാജഹാന് ഹൈദരലി, സാബു അഗസ്റ്റിന്, മനു കൈനകരി, ബിജു വാര്യര്‍, ടി.ഡി. അനില്‍കുമാര്‍, പി.ടി. റഫീഖ്, ടി.എം. ഫസലുദ്ദീന്‍, ഷഹന മുജീബ്, രാജലക്ഷ്മി സജീവ്, സൂര്യ അസ്ഹര്ലാല്, അമൃത അജിത്, സുരേഷ് പയ്യന്നൂര്‍, ഷാജികുമാര്‍, ടി.എം. അനില്‍കുമാര്‍, നിസാര്‍ മുഹമ്മദാലി, രാജീദ് പട്ടോളി, റിയാസുദ്ദീന്‍, അജിത്കുമാര്‍, അബ്ദുല്‍ മുത്തലിബ് തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു